ഇന്റർഫേസ് /വാർത്ത /Film / Bharathiraja| പ്രശസ്ത തമിഴ് സിനിമാ സംവിധായകൻ ഭാരതിരാജ ആശുപത്രിയിൽ

Bharathiraja| പ്രശസ്ത തമിഴ് സിനിമാ സംവിധായകൻ ഭാരതിരാജ ആശുപത്രിയിൽ

ഭാരതിരാജ

ഭാരതിരാജ

പനി, നിർജ്ജലീകരണം, ദഹനപ്രശ്‌നങ്ങൾ എന്നിവയാൽ അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്

  • Share this:

‌ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ ഭാരതിരാജയെ (80) (bharathiraja) ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് ടി നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിർജലീകരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

1977 മുതല്‍ അമ്പതോളം തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഭാരതിരാജ തമിഴിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ്. കുറെ വര്‍ഷങ്ങളായി അഭിനയത്തിലും സജീവമാണ്. ധനുഷ് നായകനായി കഴിഞ്ഞദിവസം റിലീസ് ചെയ്ത 'തിരുചിത്രമ്പലം' എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

Also Read- പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തി വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്' ; 'പൂതം വരുന്നെടീ' വീഡിയോ ഗാനം പുറത്ത്

നിരവധി ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസകൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച മധുരയിലായിരുന്ന ഭാരതി രാജക്ക് അവിടെ വെച്ച് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തിൽവെച്ച് ബോധരഹിതനായി വീഴുകയും ചെയ്തു.

തുടർന്ന് ചെന്നൈയിൽ തിരിച്ചെത്തിയ അദ്ദേഹം ചെന്നൈ നീലങ്കരയിലെ വസതിയിൽ വിശ്രമവും മരുന്നുകളുമായി കഴിഞ്ഞു വരികയായിരുന്നു. ആരോഗ്യനില നിരീക്ഷിച്ച ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പനി, നിർജ്ജലീകരണം, ദഹനപ്രശ്‌നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Also Read- വീണ്ടും ചില അടുക്കളക്കാര്യങ്ങൾ; ബിരിയാണി കളിയുമായി 'ശ്രീധന്യ കാറ്ററിംഗ് സർവീസ്' ട്രെയ്‌ലർ

നിലവിൽ ഒരു സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഭാരതിരാജയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും ഡയറക്ടർ രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയ്ക്ക് ഒരു കൂട്ടം വമ്പൻ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഭാരതിരാജ.

English Summary: Bharathiraja has apparently been hospitalised due to issues relating to dehydration. The hospital management reportedly said that he is now doing good and should be discharged in a few days. He had not been feeling well the last few days and after monitoring his health, doctors advised him to get admitted to the hospital.

First published:

Tags: Hospital, Tamil filmmaker