നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Blood Money| 'ഹിന്ദു മുസ്ലീംന്ന് പാക്ക മാട്ടാർ'; പാണക്കാട് കുടുംബത്തെ കുറിച്ച് തമിഴ് സിനിമ

  Blood Money| 'ഹിന്ദു മുസ്ലീംന്ന് പാക്ക മാട്ടാർ'; പാണക്കാട് കുടുംബത്തെ കുറിച്ച് തമിഴ് സിനിമ

  കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥയാണ് ബ്ലഡ് മണിയിൽ പറയുന്നത്.

  • Share this:
   മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെയും മകൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളെയും പ്രതിപാദിച്ച് തമിഴ് സിനിമ. കെഎം സർജുൻ സംവിധാനം ചെയ്ത ബ്ലഡ് മണി (Blood Money)എന്ന ചിത്രത്തിലാണ് പാണക്കാട് കുടുംബത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

   കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥയാണ് ബ്ലഡ് മണിയിൽ പറയുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കാളിയപ്പൻ എന്നയാളെ രക്ഷിക്കാൻ വേണ്ടി ഒരു മാധ്യമപ്രവർത്തക നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
   Also Read-Minnal Murali review | ഒരു തനിനാടൻ സൂപ്പർഹീറോ, മെയ്ഡ് ഇൻ കുറുക്കൻമൂല

   പെരിന്തൽമണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിൽ കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അർജുനൻ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതിയാണ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്. 2017 ലാണ് സംഭവം. മാലതിയെ സഹായിക്കാൻ മുനവ്വറലി അഭ്യർത്ഥിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

   ഇതുവഴി സമാഹരിച്ച 25 ലക്ഷം രൂപയും മാലതിയുടെ അഞ്ച് ലക്ഷം രൂപയും കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തി മുനവ്വറലി കൈമാറി. അത്തിമുത്തുവിന് മാപ്പ് നൽകിയെന്ന രേഖയും കുടുംബം നൽകി. ഈ സംഭവമാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

   സിനിമയിൽ മുനവ്വറലിയേയും പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളേയും കുറിച്ച് പറയുന്നത്, 'ഹിന്ദു മുസ്‌ലിംന്ന് പാക്ക മാട്ടാർ. എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാർ. (ഹിന്ദുവോ മുസ്ലിമോ എന്ന വേർതിരിവു കാട്ടില്ല, എല്ലാവരേയും സഹായിക്കും). എന്നാണ്.
   Published by:Naseeba TC
   First published:
   )}