നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Director Thiagarajan | ചലച്ചിത്ര സംവിധായകൻ ത്യാഗരാജനെ മരിച്ച നിലയിൽ കണ്ടെത്തി

    Director Thiagarajan | ചലച്ചിത്ര സംവിധായകൻ ത്യാഗരാജനെ മരിച്ച നിലയിൽ കണ്ടെത്തി

    Tamil film director Thiagarajan passes away | പൊതുജനങ്ങൾ പോലീസിൽ വിവരമറിയിച്ചപ്പോഴാണ് മരിച്ചത് സംവിധായകനാണെന്ന് തിരിച്ചറിഞ്ഞത്

    ത്യാഗരാജൻ

    ത്യാഗരാജൻ

    • Share this:
      തമിഴ് സംവിധായകൻ എം. ത്യാഗരാജനെ (M. Thiagarajan) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്തെ തെരുവിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം ഒരാൾ അനങ്ങാതെ കിടക്കുന്നത് കണ്ട പൊതുജനങ്ങൾ പോലീസിൽ വിവരമറിയിച്ചപ്പോഴാണ് സംവിധായകൻ എം. ത്യാഗരാജനാണെന്ന് മനസ്സിലായത്.

      വിജയകാന്ത് അഭിനയിച്ച 'മാനഗര കാവൽ' പോലുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇത് എവിഎം പ്രൊഡക്ഷൻസിന്റെ 150-ാമത്തെ ചിത്രമായിരുന്നു. പ്രമുഖ സംവിധായകന്റെ ദാരുണമായ മരണം സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണവാർത്തയിൽ ഡയറക്ടർമാരുടെ യൂണിയൻ ദുഃഖം രേഖപ്പെടുത്തി.

      'അമ്മ ഉണവ്' എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കാന്റീനിലാണ് ത്യാഗരാജൻ താമസിച്ചിരുന്നത്. അദ്ദേഹം ഒട്ടേറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു എന്നും റിപ്പോർട്ടുകളുണ്ട്.

      Summary: Tamil film director Thiagarajan was found dead on the roadside in Vadapalani. He has directed hit movies in Tamil including actor Vijaykanth starring Maanagara Kaaval
      Published by:user_57
      First published:
      )}