ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ അഭിനേതാക്കളായ ബൊമ്മനും ബെല്ലിയും ആദരവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബൊമ്മനും ബെല്ലിക്കും ഒരുലക്ഷം രൂപ വീതം സമ്മാനവും സ്റ്റാലിൻ പ്രഖ്യാപിച്ചു.
സംസ്ഥാനത്തുടനീളം ആനക്കൊട്ടിലുകളിൽ ജോലി ചെയ്യുന്നവർക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്നും താമസിക്കാനായി സൗകര്യപ്രദമായ ഇടങ്ങളൊരുക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്ഷനായി 95-ാമത് ഓസ്കർ പുരസ്കാരത്തിൽ ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന തമിഴ് ഡോക്യുമെന്ററി ചരിത്രം സൃഷ്ടിച്ചത്. നവാഗതയായ കാർത്തികി ഗോൺസാൽവസാണ് സംവിധാനം.
Overjoyed and so proud to see Bomman & Bellie honoured by our honourable Chief Minister @mkstalin after ‘The Elephant Whisperers’ won the first academy award for India for an independent film at 95th Academy Awards@supriyasahuias @EarthSpectrum @TheAcademy @netflix @sikhyaent https://t.co/NbbsI9EWlp
— Kartiki Gonsalves (@EarthSpectrum) March 15, 2023
ഗുനീത് മോംഗ ആണ് ചിത്രത്തിന്റെ നിര്‍മാണം. നീലഗിരിയിലെ മുതുമലൈ വനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. രഘു എന്ന ആനക്കുട്ടിയും ബൊമ്മനും ബെല്ലിയുമാണ് ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. 41 മിനിറ്റ് മാത്രം നീളുന്നതാണ് ഡോക്യുമെന്ററി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.