നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'കടക്ക് പുറത്ത്' ; വിമർശിക്കുന്ന സിനിമാ നിരൂപകരോട് തമിഴ് നിർമാതാക്കളുടെ സംഘടന

  'കടക്ക് പുറത്ത്' ; വിമർശിക്കുന്ന സിനിമാ നിരൂപകരോട് തമിഴ് നിർമാതാക്കളുടെ സംഘടന

  സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകരെ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തും

  • News18
  • Last Updated :
  • Share this:
   ചെന്നൈ: സിനിമകളെ വിമർശിക്കുന്ന നിരൂപകരെ സിനിമാ സംബന്ധിയായ ചടങ്ങുകളില്‍ നിന്ന് വിലക്കാൻ നിർമാതാക്കളുടെ സംഘടനകളുടെ തീരുമാനം. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെയും സൗത്ത് ഇന്ത്യൻ പിആർഒ യൂണിയന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനം. സിനിമകളെയോ അതിലെ അഭിനേതാക്കളെയോ സംവിധായകനെയോ നിർമാതാക്കളെയോ ഇടിച്ചുതാഴ്ത്തുന്ന നിരൂപകർക്കെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇത്തരത്തിലുള്ളവരെ പിന്നീടുള്ള സിനിമാ സംബന്ധിയായ പരിപാടികളില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം.

   സിനിമയെയും നായികാനായകന്മാരെയും സംവിധായകനെയും ചില നിരൂപകര്‍ തരംതാഴ്ത്തി കാണിക്കുന്നുവെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നത് സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍. ഫലത്തില്‍ തമിഴ് സിനിമകളെ വിമര്‍ശിക്കുന്നവരെ ചലച്ചിത്രമേഖല നിസഹകരിക്കും. ഇത്തരത്തില്‍ നിരൂപണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ട് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്യും.

   റിവ്യൂ എന്ന പേരില്‍ ഒരാള്‍ സിനിമകളെയും അഭിനേതാക്കള്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരെയും ഡീഗ്രേഡ് ചെയ്താല്‍ തുടര്‍ന്നുള്ള സിനിമാ ചടങ്ങുകളില്‍ ഇവരെ പ്രവേശിപ്പിക്കില്ല. കര്‍ശന നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന റിവ്യൂ നല്‍കുന്നവരുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നും തീരുമാനമായി. അല്ലാത്തപക്ഷം പ്രസ് ഷോ, സക്സസ് മീറ്റ്, ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് എന്നിവിടങ്ങളില്‍ അവരെ പ്രവേശിപ്പിക്കരുതെന്നാണ് സംഘടന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   പൂജ, പ്രസ് മീറ്റ്, സക്സസ് മീറ്റ്, ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളോ, പ്രതിഫലമോ നല്‍കില്ലെന്നും തീരുമാനമായിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ ചായയും ചെറുപലഹാരങ്ങളും മാത്രം നല്‍കിയാല്‍ മതിയെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്.

   അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിംഗിലെ സ്ത്രീവിരുദ്ധ രംഗങ്ങളുടെ പേരില്‍ ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും പ്രധാന നിരൂപകര്‍ കുറഞ്ഞ റേറ്റിംഗ് നല്‍കിയതും ചലച്ചിത്രമേഖലയില്‍ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. നിരൂപണങ്ങളെയും നിരൂപകരെയും പരിഹസിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി നടത്തിയ പ്രതികരണവും വിവാദമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പ്രമുഖ തമിഴ്താരങ്ങളുടെ ചിത്രത്തിന് നിരൂപകർ കുറഞ്ഞ റേറ്റിംഗ് നൽകിയതും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

   First published:
   )}