• HOME
  • »
  • NEWS
  • »
  • film
  • »
  • നയൻതാരയ്ക്കും വിക്കിക്കും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

നയൻതാരയ്ക്കും വിക്കിക്കും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

തമിഴ്‌നാട് മെഡിക്കൽ സർവീസ് ഡയറക്ട്രേറ്റാണ് അന്വേഷണം നടത്തുക.

  • Share this:
    നയന്‍താര - വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്കു വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചു അന്വേഷണം. തമിഴ്‌നാട് മെഡിക്കൽ സർവീസ് ഡയറക്ട്രേറ്റാണ് അന്വേഷണം നടത്തുക. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.

    വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങൾ മറികടന്നോ എന്ന് പരിശോധിക്കും. വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്ന് ചട്ടമുണ്ട്. നയന്‍താരയും വിഘ്‌നേഷ് ശിവനും നാല് മാസം മുൻപാണ് വിവാഹിതരായത്.



    21 വയസ്സ് കഴിഞ്ഞവർക്കും 36 വയസ്സിന് താഴെയുള്ളവർക്കുമാണ് വാടക ഗർഭധാരണത്തിന് അനുവാദമുള്ളത്. ഇന്ത്യയിൽ വാണിജ്യ വാടക ഗർഭധാരണത്തിന് നിരോധനവും നിലവിലുണ്ട്.



    കഴിഞ്ഞ ദിവസമാണ് ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വാർത്ത വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. നാല് മാസം മുമ്പായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വാടകഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ പിറന്നത് താരങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.



    രണ്ട് ആൺകുട്ടികളാണ് താര ദമ്പതികൾക്ക് പിറന്നിരിക്കുന്നത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
    Published by:Naseeba TC
    First published: