നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആരാധന തൊലിക്ക് പിടിച്ചാൽ എന്താ ചെയ്ക? മരയ്ക്കാർ ടാറ്റു പതിപ്പിച്ച് ലാലേട്ടൻ ഫാൻ

  ആരാധന തൊലിക്ക് പിടിച്ചാൽ എന്താ ചെയ്ക? മരയ്ക്കാർ ടാറ്റു പതിപ്പിച്ച് ലാലേട്ടൻ ഫാൻ

  ആരാധകന്റെ കയ്യിൽ മരയ്ക്കാർ ടാറ്റു പതിപ്പിച്ച് ടാറ്റു ആർട്ടിസ്റ്റ് കുൽദീപ്. വീഡിയോ

  ആർട്ടിസ്റ്റ് കുൽദീപ്, മരയ്ക്കാർ ടാറ്റു

  ആർട്ടിസ്റ്റ് കുൽദീപ്, മരയ്ക്കാർ ടാറ്റു

  • Share this:
   ഒരു മോഹൻലാൽ (Mohanlal) ഫാൻ മറ്റൊരു ഫാനിന്റെ കയ്യിൽ അതിസൂക്ഷ്മതയോടു കൂടി ഒരു ദിവസം രാവിലെ മുതലേ ടാറ്റു (tattoo) പതിപ്പിക്കാൻ ആരംഭിച്ചതാണ്. ഏകദേശം രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ രണ്ടാം തിയതി 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' (Marakkar- Arabikadalinte Simham) ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ ആ സന്തോഷം തന്റെ ശരീരത്തോട് ചേർന്നുകിടക്കാൻ മിഥുൻ തീരുമാനിക്കുകയും, മറ്റൊരു ഫാൻ ആയ കുൽദീപ് അത് ടാറ്റുവായി പതിക്കുകയുമായിരുന്നു.

   മുൻപ് മാമാങ്കം റിലീസ് ചെയ്തപ്പോഴും താൻ ഒരു ആരാധകന്റെ ദേഹത്ത് ഇത്തരമൊരു ടാറ്റു പതിപ്പിച്ച കാര്യം കുൽദീപ് പറയുന്നു. രാവിലെ പത്തര മണിക്ക് ആരംഭിച്ച ടാറ്റു പഠിപ്പിക്കൽ പൂർത്തിയായപ്പോൾ വൈകുന്നേരം ഏഴുമണി കഴിഞ്ഞു. പാലാരിവട്ടത്തുള്ള തന്റെ ടാറ്റു സ്റ്റുഡിയോയിലാണ് കുൽദീപ് ടാറ്റു ചെയ്ത് തീർത്തത്.

   സാധാരണ ഗതിയിൽ 40,000 രൂപയോളം ചെലവ് വരുന്ന ടാറ്റു, ആരാധനയുടെ പേരിലാണ് ഇദ്ദേഹം സൗജന്യമായി ചെയ്തത്. ഒരാളുടെ ജീവിതകാലം മുഴുവൻ മരയ്ക്കാർ സിനിമയുടെ ഓർമ്മയായി ഈ ടാറ്റു പതിഞ്ഞു കിടക്കുകയും ചെയ്യും.

   കാസർഗോഡ് സ്വദേശിയായ മിഥുൻ ഈ ടാറ്റുവുമായി റിലീസ് ദിവസമായ ഡിസംബർ രണ്ടിന് ഫസ്റ്റ് ഷോ കാണാൻ കാത്തിരിക്കുകയാണ്.   ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് ചിത്രം റിലീസ് ചെയ്യുന്ന തിയതി നീണ്ടുപോവുകയുമായിരുന്നു.

   നിരവധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

   രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

   ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

   Summary: Kuldeep, a die-hard fan of Mohanlal has affixed a special tattoo prior to the release of Marakkar- Arabikkadalinte Simham movie. The tattoo was a tedious process spanning from 10.30 am on one day to 7pm
   Published by:user_57
   First published: