കൊൽക്കത്ത: പ്രശസ്ത ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയോട് അപമര്യാദയായി പെരുമാറിയതിന് ടാക്സി ഡ്രൈവർ അറസ്റ്റിൽ. 32 കാരനായ ദേബ യാദവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ബാലിഗഞ്ചിൽ നിന്ന് ഗരിയാഹട്ടിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. മിമി. ഈസമയം ട്രാഫിക് സിഗ്നലിൽ കാർ നിർത്തേണ്ടിവന്നു. അടുത്ത് നിർത്തിയ മറ്റൊരു കാറിലെ ഡ്രൈവർ നടിക്ക് നേരെ ലൈംഗിക താൽപര്യത്തോടെ അശ്ലീല പദപ്രയോഗം നടത്തുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി ഇയാളെ പിടികൂടാൻ നടി ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ടാക്സി നമ്പർ അടക്കം മിമി ചക്രബർത്തി പൊലീസിൽ പരാതി നൽകി.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഡ്രൈവർക്കെതിരെ ലൈംഗിക കുറ്റകൃത്യം തടയൽ നിയമപ്രകാരം കേസെടുത്തു. ജാദവ്പൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തിയ മിമി ചക്രബർത്തിക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. എംപിയായി തുടരുമ്പോഴുംസിനിമാ രംഗത്ത് സജീവമാണ് താരം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചാണ് മിമി ലോക്സഭയിലെത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.