• HOME
  • »
  • NEWS
  • »
  • film
  • »
  • തലമൊട്ടയടിച്ചില്ല; മണിരത്നം സിനിമയിൽ ചേരാതെ മലയാള സിനിമക്ക് വേണ്ടി മ്യൂസിക് ആൽബം ഒരുക്കി നടൻ രവീന്ദ്രൻ

തലമൊട്ടയടിച്ചില്ല; മണിരത്നം സിനിമയിൽ ചേരാതെ മലയാള സിനിമക്ക് വേണ്ടി മ്യൂസിക് ആൽബം ഒരുക്കി നടൻ രവീന്ദ്രൻ

Team of Malayalam actors, along with Raveendran helmed Kochi Metro Film Festival, to celebrate the national day of UAE with pomp | യു.എ.ഇയുടെ ദേശീയ ദിനത്തിൽ മലയാള സിനിമയുടെ വകയായി ആഘോഷ പരിപാടികൾ നടക്കും. അതിന് നേതൃത്വം നൽകുന്ന രവീന്ദ്രന് രസകരമായ ഒരു കഥയുമുണ്ട് പറയാൻ

മോഹൻലാലും രവീന്ദ്രനും

മോഹൻലാലും രവീന്ദ്രനും

  • Share this:
    മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡിസ്കോ ഡാൻസറായ രവീന്ദ്രൻ തിരക്കിലാണ്. ഈ വരുന്ന ഡിസംബർ രണ്ടിന് നടക്കുന്ന യു.എ.ഇ.യുടെ ദേശീയ ദിനത്തിൽ മലയാള സിനിമയുടെ വകയായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് രവീന്ദ്രൻ.

    തമിഴ്നാട്ടിലെ മോഹൻലാൽ-സിദ്ധിഖ് ചിത്രം ബിഗ് ബ്രദർ ലൊക്കേഷനിൽ അതിനു വേണ്ടി അരങ്ങൊരുങ്ങും. ഇന്ത്യയുമായി സൗഹാർദ്ദത്തിലുള്ള രാഷ്ട്രമായ യു.എ.ഇ.യുടെ ദേശീയ ദിനം മലയാള സിനിമാ പ്രവർത്തകർ ഈ ചിത്രത്തിന്റെ സെറ്റിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

    യു.എ.ഇ. കവി ശിഹാബ് ഗാനിം എഴുതിയ ഗാനം അടിസ്ഥാനപ്പെടുത്തി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചിട്ടപ്പെടുത്തിയ സംഗീത ആൽബം ചടങ്ങിൽ പ്രകാശിപ്പിക്കും. ഇരു ദേശങ്ങളും തമ്മിലെ സ്നേഹോഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് ആൽബത്തിന്റെ നിർമ്മാണം.

    മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ ബുദ്ധഭിക്ഷുവിന്റെ വേഷം ഒരു പക്ഷെ രവീന്ദ്രൻ ചെയ്യുമായിരുന്നു. കഥാപാത്രത്തിനായി തല മുണ്ഡനം ചെയ്യണമായിരുന്നു. എന്നാൽ അത് വേണ്ടെന്ന് വച്ച് മലയാള സിനിമക്ക് വേണ്ടി സജീവമാകാനായിരുന്നു രവീന്ദ്രന്റെ തീരുമാനം. കൂടാതെ തന്റെ സിനിമാ അക്കാഡമിക് പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ മാറാനും അദ്ദേഹത്തിന് താത്പ്പര്യമില്ലായിരുന്നു.

    നിലവിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോട് കൂടി ഓടുന്ന 'കെട്യോളാണ് എന്റെ മാലാഖ'യാണ് രവീന്ദ്രന്റെ ഏറ്റവും പുതിയ മലയാള ചിത്രം.

    First published: