• HOME
  • »
  • NEWS
  • »
  • film
  • »
  • Dev Mohan birthday | 'സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന്...' ദേവ് മോഹന് പിറന്നാൾ ആശംസയുമായി 'ശാകുന്തളം' ടീം

Dev Mohan birthday | 'സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന്...' ദേവ് മോഹന് പിറന്നാൾ ആശംസയുമായി 'ശാകുന്തളം' ടീം

ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ശാകുന്തളം' എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്

ദേവ് മോഹൻ

ദേവ് മോഹൻ

  • Last Updated :
  • Share this:
    'നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന് ജന്മദിനാശംസകൾ നേരുന്നു' എന്ന് ശാകുന്തളം ടീം. ഇവിടെ 'ദുഷ്യന്ത്' ആയി പ്രത്യക്ഷപ്പെടുന്നത് ദേവ് മോഹൻ (Dev Mohan) ആണ്. സൂഫിയും സുജാതയും സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ശാകുന്തളം' (Shaakuntalam) എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്.

    ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന് 'ശാകുന്തളം' ടീം ആവേശത്തോടെ ആശംസകൾ നേരുകയാണ്. നമ്മുടെ ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ 'ശാകുന്തളം' മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാൻ സിജിഐ ഉപയോഗിക്കുന്നു.

    മഹാനായ നാടകകൃത്ത് കാളിദാസന്റെ ക്ലാസിക്കൽ കൃതിയായ 'ശാകുന്തളം' അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു, ദേവ് മോഹൻ, മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവർ അഭിനയിക്കുന്നു.

    ഛായാഗ്രഹണം- ശേഖർ വി. ജോസഫ് നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന 'ശാകുന്തളം' നീലിമ ഗുണ നിർമ്മിക്കുന്നു. സംഗീതം- മണി ശർമ്മ, കല- അശോക്, പി.ആർ.ഒ. - ശബരി.



    കോർപ്പറേറ്റ് മേഖലയിൽ നിന്നും മോഡലിംഗിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തിയ താരമാണ് ദേവ് മോഹൻ. 2020 ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി ദേവ് മോഹൻ വിവാഹിതനായി എന്ന വാർത്ത പുറത്തു വന്നിരുന്നു. റെജീനയാണ് ഭാര്യ.

    പുള്ളി, ലിയോ തദേവൂസിൻ്റെ പന്ത്രണ്ട്, ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം, തമിഴിലും തെലുങ്കിലുമായുളള നാലോളം പാൻ ഇന്ത്യൻ ചിത്രങ്ങൾ. എന്നിങ്ങനെ ദേവ് മോഹൻ നായകനായി ഒരുപിടി വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

    ദേവ് മോഹൻ്റെ ആദ്യ തിയറ്റർ റിലീസായ 'പുളളി'യിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ തുടങ്ങി ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

    Summary: Team Shaakuntalam wishes Dev Mohan on his birthday. 'Wishing our ever-charming, valiant and handsome King #Dushyant, @ActorDevMohan a very Happy Birthday!' the team tweeted
    Published by:user_57
    First published: