HOME » NEWS » Film » TEASER FOR ANI IV SASI SHORTFILM MAYA

Maya teaser | അനി ഐ.വി. ശശി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'മായ' ടീസർ പുറത്തിറങ്ങി

Teaser for Ani IV Sasi shortfilm Maya | അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 6, 2021, 7:46 AM IST
Maya teaser | അനി ഐ.വി. ശശി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'മായ' ടീസർ പുറത്തിറങ്ങി
മായ
  • Share this:
സംവിധായകന്‍ ഐ. വി. ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ. വി. ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ ടീസർ പുറത്തുവിട്ടു.

2017ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്.

അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം യൂട്യൂബിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള (ഫിക്ഷന്‍) പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ. വി. ശശി.

ഒപ്പമുള്‍പ്പെടെ നിരവധി മലയാളം - ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു അനി ഐ. വി. ശശി. അനി സംവിധാനം ചെയ്ത തമിഴ് - തെലുങ്ക് ചിത്രം 'നിന്നിലാ നിന്നിലാ' ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Youtube Video


Summary: Teaser of the movie Maya drops. The film is directed by Ani I.V. Sasi. The film in Tamil language is slated for a release on YouTube

Also read: പാർവതി ഇത്ര നാടനായിരുന്നോ? മഴ സ്പെഷ്യൽ അരിയുണ്ട ഉണ്ടാക്കി നടി പാർവ്വതി തിരുവോത്ത്

മലയാളികൾക്ക് പ്രിയപ്പെട്ട നാടൻ പലഹാരമാണ് അരിയുണ്ട. തികച്ചും നാടൻ ആയ ഈ പലഹാരം അതീവ സ്വാദിഷ്ടമാണ്. എന്നാൽ അരിയുണ്ട ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എല്ലാ ചേരുവകളും ഒത്തുവന്നാലേ അരിയുണ്ട ശരിയാവുകയുള്ളു. ഏതായാലും ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നടി പാർവ്വതി തിരുവോത്ത്. മഴ സ്പെഷ്യൽ എന്ന അടികുറിപ്പോടെയാണ് അരിയുണ്ട ഉണ്ടാക്കുന്ന വീഡിയോ പാർവ്വതി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

തികച്ചും നാടൻ രീതിയിൽ തന്നെയാണ് പാർവ്വതി അരിയുണ്ട തയ്യാറാക്കുന്നത്. ഇതിനോടകം ആയിരകണക്കിന് ആളുകളാണ് പാർവ്വതിയുടെ ഈ വീഡിയോ ലൈക് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് പേർ ഇതിന് രസകരമായ കമന്‍റുകളും നൽകിയിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ പാർവതിയുടെ പോസ്റ്റുകളും മറ്റും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ലോക സൈക്കിൾ ദിനത്തിൽ പാർവതി പോസ്റ്റു ചെയ്ത ചിത്രങ്ങളും വൈറലായിരുന്നു. പാർവതി പോസ്റ്റിനൊപ്പം നൽകിയ വരികൾ ഇങ്ങനെയാണ്, ലോക സൈക്കിള്‍ ദിനം ആണത്രേ. അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ 10/10 എരിതീയിൽ എണ്ണ വാരിക്കോരി ഒഴിച്ചുകൊണ്ട് വീഡിയോ എടുത്ത മഹാനുഭാവലു പ്രണാമം'.
Published by: user_57
First published: June 6, 2021, 7:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories