• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

YSR ആയി കിടിലൻ ലുക്കിൽ മമ്മൂട്ടി; ടീസർ പുറത്തിറങ്ങി


Updated: July 8, 2018, 5:37 PM IST
YSR ആയി കിടിലൻ ലുക്കിൽ മമ്മൂട്ടി; ടീസർ പുറത്തിറങ്ങി

Updated: July 8, 2018, 5:37 PM IST
തിരുവനന്തപുരം: മമ്മൂട്ടി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി എത്തുന്ന 'യാത്ര' സിനിമയുടെ ടീസർ പുറത്തിറങ്ങി. വൈ.എസ്.ആറായി മാറിയ മമ്മൂട്ടിയുടെ ലുക്കാണ് 54 സെക്കൻ‌റ് ദൈർഘ്യമുള്ള ടീസറിൻ‌റെ പ്രധാന ആകർഷണം. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ടീസറിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് സിനിമ, മഹി വി. രാഘവ് ആണ് സംവിധാനം ചെയ്യുന്നത്. 70എം.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് ചിത്രം നിർമിക്കുന്നത്.


1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിതകഥയാണ് യാത്രയിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു പ്രധാന ഭാഗമാണ്.

ആന്ധ്രാപ്രദേശ്​ രാഷ്​ട്രീയ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരേടാണ് വെ എസ് ആർ. രണ്ടുതവണ മുഖ്യമന്ത്രിപദം അലങ്കരിച്ച വെ എസ് ആർ​ ഹെലികോപ്​റ്റർ അപകടത്തിലാണ്​ കൊല്ലപ്പെട്ടത്​.

ജീവചരിത്രസംബന്ധിയായ സിനിമകൾക്ക് പിന്നാലെയാണ് ഇപ്പോൾ ടോളിവുഡ്. ഈ ഗണത്തിൽപ്പെട്ട നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. എൻ.  ബാലകൃഷ്ണ തന്റെ പിതാവും ആന്ധ്ര മുൻമുഖ്യമന്ത്രിയുമായ എൻ.ടി രാമറാവുവിന്റെ ജീവചരിത്രം സിനിമയാക്കുകയാണ്. ചിരഞ്ജീവി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ സെയ് റാ നരസിംഹ റെഡ്ഡിയും പുരോഗമിക്കുകയാണ്. 

1998ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

 
First published: July 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍