നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thel movie | 'തേൾ' സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

  Thel movie | 'തേൾ' സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

  ഫാമിലി, സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണിത്

  തേൾ ടീസർ

  തേൾ ടീസർ

  • Share this:
   'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദ്, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി എസ്.എസ്. ഹുസൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേൾ' എന്ന ഫാമിലി, സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ സൈന പ്ലേ ഒടിടിയിൽ റിലീസായി.

   തന്‍വീര്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ജസീം സൈനുലാബ്ദില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജീഷ് കപ്പാറ നിർവ്വഹിക്കുന്നു.

   ബിസ്സിനസ്സുകാരനായ ധീരജ്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. വിവാഹശേഷം ധീരജിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവബഹുലമായ പ്രശ്നങ്ങളാണ് സസ്‌പെന്‍സിലൂടെ ഈ ചിത്രത്തിൽ സംവിധായകൻ
   ഷാഫി എസ്.എസ്. ഹുസൈൻ ദൃശ്യവൽക്കരിക്കുന്നത്.

   കോ-പ്രൊഡ്യൂസേഴ്‌സ്- പത്മകുമാര്‍, ജയകൃഷ്ണന്‍, ഷഫീക്, എഡിറ്റിംഗ്-ബിബിന്‍ വിശ്വല ഡോണ്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അജയ് ഘോഷ് പരവൂർ, ഗാനരചന- സുനില്‍ കൃഷ്ണഗാഥ, ചന്ദനം രവി, സംഗീതം - അഭി, അനീഷ്, ആലാപനം- ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാര്‍, ഗായത്രി വിനോദ്, വിഭ ബാലചന്ദ്രൻ, മനു തമ്പി, മേക്കപ്പ്- സ്വാമിനാഥന്‍, കല- അടൂര്‍ മണിക്കുട്ടന്‍, കോസ്റ്റ്യൂംസ്- വഹീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാക്കിര്‍ വര്‍ക്കല, അസോസിയേറ്റ് ഡയറക്ടർ- ജോമോന്‍ കോട്ടയം, എഫക്ട്‌സ്- രാജ് മാര്‍ത്താണ്ഡം, ഷൈന്‍ ഡി, ജോണ്‍, ആക്ഷൻ–ജിറോഷ്,
   വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: Jayasurya | 'വെള്ളം' സിനിമയുടെ ടീമിനൊപ്പം പുരസ്‌കാര വിജയം ആഘോഷിച്ച് ജയസൂര്യ

   'വെള്ളം' (Vellam movie) സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജയസൂര്യക്കൊപ്പം (Jayasurya) സംവിധായകൻ പ്രജേഷ് സെൻ (Prajesh Sen), ചിത്രത്തിന്റെ നിർമ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

   കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയും തിയേറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു 'വെള്ളം'. കോവിഡ് പ്രതിസന്ധികൾക്കിടയിലും തിയേറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു 'വെള്ളം'.

   കണ്ണൂരിലെ മുഴുക്കുടിയന്റെ കഥ പറയുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. പൂർണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്.

   'വെള്ളം' സിനിമയിലെ മുഴുക്കുടിയനായ മുരളിയായി മാറിയ ജയസൂര്യക്ക് ജീവിതത്തിൽ നിന്നും പ്രചോദനമായത് മറ്റൊരു മുരളിയായിരുന്നു. കടുത്ത മോഹൻലാൽ ഫാനായ മുരളി മദ്യം മൂലം ജീവിതത്തിൽ തിരിച്ചടികൾ നേരിട്ട ശേഷം അതിശയിപ്പിക്കുന്ന ജീവിത നേട്ടങ്ങൾ എത്തിപ്പിടിക്കുകയാണ് ഉണ്ടായത്. 'ക്യാപ്റ്റൻ' സിനിമയ്ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് 'വെള്ളം'.

   'കപ്പേള' സിനിമയിലെ പ്രകടനത്തിന് അന്ന ബെൻ ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്.
   Published by:user_57
   First published:
   )}