നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Actor Sabarinath | നടൻ ശബരീനാഥിന്റെ വിയോഗം; ഞെട്ടൽ മാറാതെ സീരിയൽ ലോകം

  Actor Sabarinath | നടൻ ശബരീനാഥിന്റെ വിയോഗം; ഞെട്ടൽ മാറാതെ സീരിയൽ ലോകം

  Tele serial actors in shock after the passing away of actor Sabarinath | ഹൃദയാഘാതത്തെ തുടർന്നായിരുന്നു 43കാരനായ ശബരീനാഥിന്റെ മരണം

  ശബരിനാഥ്

  ശബരിനാഥ്

  • Share this:
   തിരുവനന്തപുരം: നടൻ ശബരീനാഥിന്റെ അകാല വിയോഗത്തിൽ വിറങ്ങലിച്ച് സീരിയൽ ലോകം. ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് ശബരീനാഥിന്റെ മരണ കാരണം. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. 43 വയസ്സായിരുന്നു.

   ശബരിയുടെ അകാല വിയോഗത്തിൽ സീരിയൽ ലോകം ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ ദുഃഖം അവർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കോറിയിടുന്നു.
   View this post on Instagram

   Cant believe 😔😔😔 RIP🙏🙏🙏


   A post shared by Archana Suseelan (@archana_suseelan) on

   View this post on Instagram

   My heart felt condolences Still can't believe 🙏🙏🙏🙏


   A post shared by Shiju AR (@ar.shiju_official) on
   15 വർഷമായി അഭിനയരംഗത്ത് സജീവമാണ് ശബരി. 'മിന്നുകെട്ട്', 'അമല', 'സ്വാമി അയ്യപ്പൻ' തുടങ്ങിയ സീരിയലുകളിലൂടെയാണ് ശബരി ശ്രദ്ധേയനായത്. 'പാടാത്ത പെങ്കിളി', 'സാഗരം സാക്ഷി', 'പ്രണയിനി' പരമ്പരകളിൽ മുഖ്യവേഷം ചെയ്തു. 'പാടാത്ത പൈങ്കിളി' എന്ന സീരിയലിൽ അഭിനയിച്ച് വരികയായിരുന്നു. ഭാര്യ ശാന്തി. ഭാഗ്യ, ഭൂമിക എന്നിവർ മക്കളാണ്.
   Published by:user_57
   First published:
   )}