'നഗ്ന ചിത്രങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടു'; വ്യാജ കാസ്റ്റിംഗ് കോൾ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി ടിവി താരം

വിളിച്ചയാളോട് ഇമെയിൽ ഐഡി ആവശ്യപ്പെട്ടപ്പോൾ വാട്ട്സ്ആപ്പിലേക്ക് വീഡിയോ പങ്കിടാൻ ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: June 24, 2020, 3:42 PM IST
'നഗ്ന ചിത്രങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടു'; വ്യാജ കാസ്റ്റിംഗ് കോൾ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി ടിവി താരം
vijayedra kumeria
  • Share this:
വ്യാജ കാസ്റ്റിംഗ് കോൾ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി പ്രമുഖ ടെലിവിഷൻ താരം. ഏക്താ കപൂർ നിർമ്മിച്ച ടെലിവിഷന്‍ സീരീസ് നാഗിൻ 4ലെ താരം വിജയേന്ദ്ര കുമേരിയയാണ് വ്യാജ കാസ്റ്റിംഗ് കോൾ അനുഭവം വ്യക്തമാക്കിയത്. ഒരു ബിഗ് ബജറ്റ് പ്രൊജക്ടിന്റെ ഭാഗമാകുന്നതിലേക്കെന്ന് വിശ്വസിപ്പിച്ചാണ് കാസ്റ്റിംഗ് കോൾ വന്നതെന്ന് വിജയേന്ദ്ര കുമേരിയ പറയുന്നു.

പ്രമുഖ പ്രൊഡക്ഷൻസ് ഹൗസ് നിർമ്മിക്കുന്ന ആമസോൺ പ്രൈം വീഡിയോ വെബ്സീരിസിലേക്കെന്നാണ് വിളിച്ചയാൾ വ്യക്തമാക്കിയതെന്ന് താരം പറയുന്നു. രൺബീർ കപൂറും യാമി ഗൗതമും പ്രധാന വേഷത്തിലെത്തുന്ന സീരീസിൽ മറ്റൊരു പ്രധാന റോൾ ചെയ്യുന്നതിലേക്കാണ് വിളിച്ചതെന്നും അവർ വ്യക്തമാക്കിയതായി താരം പറയുന്നു.

വിളിച്ചയാള്‍ തന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ വ്യക്തമാക്കിയിരുന്നതായും താരം പറഞ്ഞു. വിളിച്ചയാളോട് ഇമെയിൽ ഐഡി ആവശ്യപ്പെട്ടപ്പോൾ വാട്ട്സ്ആപ്പിലേക്ക് വീഡിയോ പങ്കിടാൻ ആവശ്യപ്പെട്ടു. നഗ്ന വീഡിയോയാണ് ആവശ്യപ്പെട്ടത്. ബോക്സർ മാത്രം ധരിക്കാമെന്നും അവർ വ്യക്തമാക്കി- താരം പറഞ്ഞു.
TRENDING:Covid 19| ആദ്യ 500 രോഗികൾ നാലുമാസംകൊണ്ട്; ആ ആശങ്കയും കരുതലും നാലു ദിവസം കൊണ്ട് 500 രോഗികളായപ്പോൾ നഷ്ടമായോ ? [NEWS]Rehna Fatima Video | അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]Mia Khalifa Reacts To Death Hoax | തന്‍റെ മരണവാർത്തകളോട് രസകരമായി പ്രതികരിച്ച് മിയ ഖലീഫ [NEWS]

ഒരു യഥാർഥ കാസ്റ്റിംഗ് ഡയറക്ടർ ഒരിക്കലും അത്തരം വീഡിയോകളോ ഫോട്ടോകളോ ആവശ്യപ്പെടില്ലെന്നും ഇങ്ങനെയാണ് സംശയം തോന്നിയതെന്നും വിജയേന്ദ്ര കുമേരിയ വ്യക്തമാക്കുന്നു.

ഇത് വ്യാജ കോൾ അല്ലെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതായി തരം പറഞ്ഞു. തന്നെ തെറ്റിദ്ധരിക്കരുതെന്നും അത്തരമൊരു വീഡിയോ പങ്കിടുന്നതിന് താത്പര്യമില്ലെങ്കിൽ കളഞ്ഞേക്കാനും അദ്ദേഹം പറഞ്ഞതായി വിജയേന്ദ്ര കുമേരിയ പറഞ്ഞു.
First published: June 24, 2020, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading