• HOME
  • »
  • NEWS
  • »
  • film
  • »
  • സീരിയൽ നടി മരിച്ച നിലയിൽ; വീട്ടിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി

സീരിയൽ നടി മരിച്ച നിലയിൽ; വീട്ടിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി

നടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

Image: Instagram

Image: Instagram

  • Share this:
പ്രശസ്ത ടെലിവിഷൻ സീരിയൽ താരം വൈശാലി തക്കർ മരിച്ച നിലയിൽ. ഇൻഡോറിലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയാണ് താരം. യേ രിഷ്താ ക്യാ കെഹ്ലാത്താ, സസുരാൽ സിമർ കാ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

നടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2015 ലാണ് സീരിയിൽ രംഗത്ത് വൈശാലി എത്തുന്നത്. യേ രിഷ്താ ക്യാ കെഹലാത്താ എന്ന സീരിയലിൽ സഞ്ജന സിംഗ് എന്ന കഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിച്ചിരുന്നത്. പിന്നീട് യേ വാദാ രഹാ, യേ ഹേ ആഷിഖി എന്നീ സീരിയലുകളിലും അഭിനയിച്ചു. സസുരാൽ സിമർ കാ എന്ന സീരിയലിലെ അഞ്ജലി ഭരദ്വാജ് എന്ന കഥാപാത്രത്തിലൂടെയാണ് വൈശാലി പ്രശ്സ്തയാകുന്നത്.



സൂപ്പർ സിസ്റ്റേർസ്, വിഷ് യാ അമൃത്: സിതാര ആന്റ് മൻമോഹിനി 2, എന്നി ഷോകളിലും പങ്കെടുത്തിരുന്നു. രക്ഷാബന്ധൻ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇപ്പോൾ.

Also Read- നരബലി കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം തെളിവുകൾ

കഴിഞ്ഞ വർഷം നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. ഡോ. അഭിനന്ദൻ സിംഗ് ഹുണ്ടയുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. 2021 ജൂണിൽ വിവാഹമുണ്ടാകുമെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിവാഹത്തിൽ നിന്ന് താരം പിന്മാറുകയും ചെയ്തു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Naseeba TC
First published: