സീരിയൽ താരം ശ്രീലയ വിവാഹിതയായി. ബഹ്റൈനിൽ സ്ഥിരതാമസമാക്കിയ റോബിനാണ് വരൻ. ചലചിത്ര നടി ലിസി ജോസിന്റെ മകളും നടി ശ്രുതിലക്ഷ്മിയുടെ സഹോദരിയുമാണ് ശ്രീലയ. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീലയ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത്. മൂന്നുമണി എന്ന സീരിയലിൽ കുട്ടിമാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടി.
Also Read- ഗർഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാൻ കൊതി; പിന്നെ ഒന്നും നോക്കിയില്ല
താരത്തിന്റെ വിവാഹ വീഡിയോ ഇപ്പോൾ വൈറൽ ആണ്. നിരവധി സിനിമ സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ ഇപ്പോൾ യൂ ട്യൂബിലും ഹിറ്റാണ്. ധർമ്മജൻ ബോൾഗാട്ടി, ശാലിൻ സോയ, മീനാക്ഷി, നിരവധി സീരിയൽ താരങ്ങൾ തുടങ്ങിയവർ ചടങ്ങിന് എത്തിയിട്ടുണ്ട്.
Also Read- ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ
ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രീലലയുടെ രണ്ടാം വിവാഹമാണിത്. 2017ലായിരുന്നു ആദ്യ വിവാഹം. അതിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ശ്രീലയ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ സജീവം ആണ്. ബിഎസ്സി നഴ്സിങ് മേഖല ഉപേക്ഷിച്ചിട്ടാണ് ശ്രീലയ അഭിനയരംഗത്ത് സജീവം ആകുന്നത്. പഠിത്തം കഴിഞ്ഞപ്പോഴെക്കും രോഗപീഢകളും പരിതാപങ്ങളും കണ്ടു നില്‍ക്കാനുളള മനക്കട്ടി എനിക്കില്ലായിരുന്നതുകൊണ്ടാണ് അത് ഉപേക്ഷിച്ചത് എന്നാണ് ശ്രീലയ പറയുന്നത്.
രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെയായിരുന്നു സഹോദരി ശ്രുതി ലക്ഷ്മിയുടെ അരങ്ങേറ്റം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tv serial actor, Wedding