നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സ്റ്റാഫുകൾക്ക് കോവിഡ് വാക്സിനേഷൻ ഉറപ്പുവരുത്തി നടൻ അല്ലു അർജുൻ

  സ്റ്റാഫുകൾക്ക് കോവിഡ് വാക്സിനേഷൻ ഉറപ്പുവരുത്തി നടൻ അല്ലു അർജുൻ

  താരം തന്നെ മുൻകയ്യെടുത്താണ് ഇതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്.

  അല്ലു അർജുൻ

  അല്ലു അർജുൻ

  • Share this:
   ഹൈദരാബാദ്: 45 വയസിന് മുകളിലുള്ള തന്റെ സ്റ്റാഫുകൾക്ക് കോവിഡ് വാക്സിനേഷൻ ഉറപ്പ് വരുത്തി നടൻ അല്ലു അർജുൻ. താരം തന്നെ മുൻകയ്യെടുത്താണ് ഇതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്. ഈയിടെയാണ് അല്ലുവിനും കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വറന്റീനിൽ കഴിഞ്ഞിരുന്ന താരം രോ​ഗമുക്തി നേടിയ ശേഷം കുടുംബാം​ഗങ്ങളെയും മക്കളെയും കാണാൻ സാധിച്ച സന്തോഷവും ആരാധകരുമായി പങ്കുവച്ചിരുന്നു.

   സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയാണ് അല്ലുവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. രണ്ട് ഭാ​ഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണെന്നും അതിനാൽ ചർച്ച നടത്തിയതിന് ശേഷം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നുമാണ് വിവരം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂർത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

   Also Read- 'കടന്നുപോയത് വല്ലാത്തൊരു അവസ്ഥയിലൂടെ; 'അമ്മ' സഹായവുമായി ഒപ്പംനിന്നു; നന്ദി': ബീനാ ആന്റണി

   മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന്റെ ക്യാമറ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിയ്ക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് എഞ്ചിനീയറായി പ്രവൃത്തിക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്.

   English Summary: Actor Allu Arjun, who recently recovered from Covid-19, has now ensured that his staff members above the age of 45 and their families are vaccinated. The actor has overlooked all arrangements and is ensuring that the process is easy for them. "Arjun has always looked after the well-being of his employees like his family, and has also gone a step ahead and ensured that the family members of his core team, who are aged above 45, are vaccinated," said a source.The actor recently shared a social media post informing his fans that he has finally tested negative for COVID-19, and also thanked his well-wishers for their wishes and prayers.
   Published by:Rajesh V
   First published:
   )}