• HOME
  • »
  • NEWS
  • »
  • film
  • »
  • തെലുങ്ക് യുവതാരം സുധീർ വർമ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

തെലുങ്ക് യുവതാരം സുധീർ വർമ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

നിരവധി തെലുങ്ക് സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു

  • Share this:

    തെലുങ്ക് യുവ നടൻ സുധീർ വർമ (33)യെ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് സിനിമകളായ ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കൻഡ് ഹാൻഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ‘കുന്ദനപ്പു ബൊമ്മ’യിൽ ഒപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

    സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിലുള്ള നിരാശയാണ് സ്വയം ജീവനെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.


    ഹൈദരാബാദിലെ വീട്ടിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തുട‌ർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    നാടക രംഗത്തു നിന്നാണ് സുധീർ സിനിമയിലെത്തിയത്. 2016 ലാണ് ആദ്യ ചിത്രമായ ‘കുന്ദനപ്പു ബൊമ്മ’യിൽ അഭിനയിക്കുന്നത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Naseeba TC
    First published: