• HOME
  • »
  • NEWS
  • »
  • film
  • »
  • അർജുൻ റെഡ്ഡിയെ സ്വീകരിച്ചവർ കബീർ സിംഗിനെ കയ്യൊഴിഞ്ഞു; കാരണം വ്യക്തമാക്കി സംവിധായൻ

അർജുൻ റെഡ്ഡിയെ സ്വീകരിച്ചവർ കബീർ സിംഗിനെ കയ്യൊഴിഞ്ഞു; കാരണം വ്യക്തമാക്കി സംവിധായൻ

പ്രണയികൾ പരസ്പരം ഉപദ്രവിക്കുന്നത് ശരിയാണോ എന്നായിരുന്നു സംവിധായകനോടുള്ള ചോദ്യം

  • Share this:

    തിയേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നെങ്കിലും സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അർജുൻ റെഡ്ഡിക്കും കബീർ സിംഗിനുമെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. കാമുകിയെ മർദിക്കുന്ന ദേഷ്യക്കാരനായ നായകനെ പ്രകീർത്തിക്കുന്ന സിനിമ എന്നായിരുന്നു വിമർശനം.

    ഇതിനെ ന്യായീകരിച്ച് നിരവധി തവണ സന്ദീപ് റെഡ്ഡി രംഗത്തെത്തിയിരുന്നു. വീണ്ടും ഒരിക്കൽ കൂടി തന്റെ സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സന്ദീപ് റെഡ്ഡി.

    നിജം വിത്ത് സ്മിത എന്ന ടോക്ക് ഷോയിലാണ് സന്ദീപ് റെഡ്ഡി തന്റെ സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ചത്. പ്രണയികൾ പരസ്പരം ഉപദ്രവിക്കുന്നത് ശരിയാണോ എന്നായിരുന്നു സംവിധായകനോടുള്ള ചോദ്യം.

    Also Read- മരുന്നുകളോട് പ്രതികരിക്കുന്നു; നടൻ ഇന്നസെന്റിൻ‌റെ ആരോഗ്യനിലയില്‍ പുരോഗതി

    ഇത് പലതിനേയും ആശ്രയിച്ചിരിക്കുന്നുവെന്നായിരുന്നു സന്ദീപിന്റെ മറുപടി. കുട്ടികളുണ്ടായതിനു ശേഷം രക്ഷിതാക്കൾ പരസ്പരം തല്ലുണ്ടാകുന്നത് ഗാർഹിക പീഡനമാണെന്ന് സംവിധായകൻ പറഞ്ഞു.

    കുട്ടികളുടെ കാഴ്ച്ചപ്പാടിൽ തങ്ങളുടെ രക്ഷിതാക്കൾ വഴക്കാളികളാണെന്നാകും കരുതുക. എന്നാൽ, കോളേജ് കാലത്തെ പ്രണയത്തിൽ ഇത് അങ്ങനെയല്ലെന്നും സംവിധായകൻ പറയുന്നു. ഒരു ആൺകുട്ടിയും പെൺകുട്ടിയും അവരുടെ ഏറ്റവും മോശമായ സ്വഭാവങ്ങൾ പരസ്പരം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് സംവിധായകൻ പറയുന്നത്.

    Also Read- നിവിൻ പോളി, ഡിജോ ജോസ് ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ; പുതിയ ചിത്രത്തിന് തുടക്കം

    മോശം സ്വഭാവങ്ങൾ പരസ്പരം പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ താൻ അതിനെ പ്രണയകഥയായി കണക്കാക്കില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. ഇക്കാര്യം താൻ പ്രകടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് വേണ്ട രീതിയിൽ സ്വീകാര്യത ലഭിച്ചില്ലെന്നും സംവിധായകൻ സമ്മതിക്കുന്നു.

    തെലുങ്കിൽ വിജയ് ദേവരകൊണ്ടയെ നായകനായിക്കിയെടുത്ത ചിത്രം ബോളിവുഡിൽ ഷാഹിദ് കപൂറിനെ നായകനാക്കി കബീർ സിംഗ് എന്ന പേരിലാണ് സംവിധാനം ചെയ്തത്.

    തെലുങ്കിൽ വലിയ സ്വീകാര്യത ലഭിച്ച ചിത്രത്തിന് ബോളിവുഡിൽ അതേ സ്വീകര്യത ലഭിച്ചിരുന്നില്ല. ഒരേ പോലെ ചിത്രീകരിച്ച രണ്ട് ചിത്രങ്ങൾക്ക് രണ്ട് അഭിപ്രായം ലഭിച്ചത് തന്നെ ബാധിച്ചിട്ടില്ലെങ്കിലും അത് വിരോധാഭാസമെന്നാണ് സംവിധായകൻ പറയുന്നത്.

    അർജുൻ റെഡ്ഡിക്ക് അഞ്ചിൽ അഞ്ച് പോയിന്റും നൽകിയ മാധ്യമം കബീർ സിംഗിന് നൽകിയത് 0 പോയിന്റാണ്. തെലുങ്കിലെ നിരൂപകരും ബോളിവുഡിലെ നിരൂപകരും വ്യത്യസ്തരായതുകൊണ്ടാണ് ഇതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും സംവിധായകൻ പറയുന്നു.

    റൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന ആനിമൽ ആണ് സന്ദീപ് റെഡ്ഡിയുടെ പുതിയ ചിത്രം. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

    Published by:Naseeba TC
    First published: