തെലുങ്ക് കൊറിയോഗ്രാഫർ ചൈതന്യ (Telugu choreographer Chaitanya) ജീവനൊടുക്കിയ നിലയിൽ. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ചൈതന്യ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രശസ്ത തെലുങ്ക് ഡാൻസ് ഷോ ധിയിലാണ് ചൈതന്യ ശ്രദ്ധിക്കപ്പെട്ടത്.
ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പരാമർശിക്കുന്ന പ്രകാരം, ചൈതന്യ മരണത്തിന് തൊട്ടുമുമ്പ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒരു വീഡിയോ പങ്കിട്ടു. തനിക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്നും, അതിനാൽ സാമ്പത്തിക ബാധ്യതകൾ തനിക്ക് ഭാരമാണെന്നും അദ്ദേഹം വീഡിയോയിൽ വെളിപ്പെടുത്തി.
“എന്റെ അമ്മയും അച്ഛനും സഹോദരിയും എന്നെ ഒരു പ്രശ്‌നവും നേരിടാൻ അനുവദിക്കാതെ നന്നായി പരിപാലിച്ചു. എന്റെ എല്ലാ സുഹൃത്തുക്കളോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാൻ പലരെയും ബുദ്ധിമുട്ടിച്ചു, എല്ലാവരോടും ക്ഷമാപണം. പണത്തിന്റെ കാര്യങ്ങളിൽ എനിക്ക് എന്റെ നന്മ നഷ്ടപ്പെട്ടു. വായ്പ എടുക്കുക മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവ് കൂടി ഒരാൾക്ക് ഉണ്ടായിരിക്കണം. പക്ഷെ എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ നെല്ലൂരിലാണ്, ഇത് എന്റെ അവസാന ദിവസമാണ്. വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എനിക്ക് താങ്ങാനാവുന്നില്ല,” അദ്ദേഹം പറഞ്ഞു.
ചൈതന്യയുടെ മരണവാർത്ത പുറത്തുവന്നയുടൻ, നിരവധി ആരാധകർ ട്വിറ്ററിൽ ഞെട്ടൽ പ്രകടിപ്പിക്കുകയും നൃത്തസംവിധായകന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.