നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday DQ | ലെഫ്റ്റനന്റ് റാമിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് തെലുങ്ക് സിനിമാ ലോകം

    Happy Birthday DQ | ലെഫ്റ്റനന്റ് റാമിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് തെലുങ്ക് സിനിമാ ലോകം

    ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

    Dulquer Salman

    Dulquer Salman

    • Share this:
      ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ പ്രവര്‍ത്തകര്‍. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവൻ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

      ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

      കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.



      ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു. വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.
      കഴിഞ്ഞവര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.



      മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ഇതിനകം തന്നെ ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും ദുല്‍ഖര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

      മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മകനായി 1986 ജൂലൈ 28നാണ് ദുല്‍ഖര്‍ ജനിച്ചത്. കേരളത്തിലും ചെന്നൈയിലും ശിഷ്യ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. അമേരിക്കയിലെ പാര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കി. 2012ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങള്‍ ആണ് താരം സമ്മാനിച്ചത്. ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍, കമ്മട്ടിപ്പാടം, ചാര്‍ളി, മഹാനടി, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍.

      ഉസ്താദ് ഹോട്ടലിലെ ഫൈസി, വിക്രമാദിത്യത്തിനിലെ ആദി, എബിസിഡിയിലെ ജോണ്‍, നീലാകാശം പച്ചക്കടലിലെ കാസി, ബാംഗ്ലൂര്‍ ഡെയ്‌സിലെ അജു, കമ്മട്ടപ്പാടത്തിലെ കൃഷ്ണന്‍ തുടങ്ങിയ ദുല്‍ഖറിന്റെ കഥാപാത്രങ്ങള്‍ ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. ചാര്‍ളിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരം നേടി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നിര്‍മ്മാണ മേഖലയിലും താരം എത്തി. ദുല്‍ഖറിന്റെ പുതിയ ചിത്രമായ 'കുറുപ്പ്' ആരാധകര്‍ കാത്തിരിക്കുകയാണ്.
      Published by:Rajesh V
      First published:
      )}