HOME » NEWS » Film » TEN SHORTFILMS BEING RELEASED ON THE YOUTUBE CHANNEL OF KERALA STATE CHALACHITRA ACADEMY YOUTUBE CHANNEL

‘ഏകാന്തവാസവും അതിജീവനവും’; 10 ഹ്രസ്വചിത്രങ്ങൾ ചലച്ചിത്ര അക്കാഡമിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നു

ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ 10 ഹ്രസ്വചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്

News18 Malayalam | news18-malayalam
Updated: July 9, 2021, 9:44 AM IST
‘ഏകാന്തവാസവും അതിജീവനവും’; 10 ഹ്രസ്വചിത്രങ്ങൾ ചലച്ചിത്ര അക്കാഡമിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നു
പത്ത് ഹ്രസ്വചിത്രങ്ങൾ
  • Share this:
കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിൻ്റെ പശ്ചാത്തലത്തില്‍ ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ 10 ഹ്രസ്വചിത്രങ്ങൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു.

ജിനേഷ് വി.എസ്.  തിരക്കഥയും സംവിധാനവും നിർവഹിച്ച 'അകം', ഷനോജ് ആർ. ചന്ദ്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച 'ഒരു ബാർബറിൻ്റെ കഥ', ഫാ. ജോസ് പുതുശ്ശേരിയുടെ തിരക്കഥയിൽ ഫാ. ജേക്കബ് കൊരോത്ത്, ഫാ. ജെയിംസ് തൊട്ടിയിൽ എന്നിവർ സംവിധാനം ചെയ്ത 'ദാവീദ് & ഗോലിയാത്ത്', സന്തോഷ് കുമാർ തിരക്കഥയെഴുതി ദേവി പി. വി. സംവിധാനം ചെയ്ത 'കള്ളൻ്റെ ദൈവം' എന്നിവ ജൂലൈ 9 വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും.

റിയാസ് ഉമ്മർ സംവിധാനവും തിരക്കഥയും നിർവഹിച്ച 'ഒരേ ശ്വാസം', മനോജ് പുഞ്ചയുടെ തിരക്കഥയിൽ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത 'ഭയഭക്തി', സ്മിറ്റോ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 'ദ റാറ്റ്' എന്നീ ചിത്രങ്ങൾ ജൂലൈ 10ന് വൈകിട്ട് 6 മണിക്കും ബൈജുരാജ് ചേകവർ സംവിധാനം ചെയ്തു ഹേമ എസ്സ്. ചന്ത്രേടത്ത് തിരക്കഥ ഒരുക്കിയ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ', ഡോ. അനീഷ് പള്ളിയിലിൻ്റെ തിരക്കഥയിൽ ഹരിലാൽ ലക്ഷ്മണൻ സംവിധാനം ചെയ്ത 'സൂപ്പർ സ്പ്രെഡർ', അജയകുമാർ എമ്മിൻ്റെ തിരക്കഥയിൽ ജമേഷ് കോട്ടക്കൽ സംവിധാനം ചെയ്ത 'മോട്ടോർ സൈക്കിൾ ഡയറീസ്'  എന്നിവ ജൂലൈ 11ന് വൈകിട്ട് 6നും റിലീസ് ചെയ്യും.

പരിപാടിയുടെ പ്രൊമോ വീഡിയോ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തിരുന്നു.



ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സചിത്രവിവരണങ്ങളടങ്ങിയ സ്മരണികയുടെ പ്രകാശനകര്‍മ്മവും മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാകാരന്മാര്‍ക്ക് കൈത്താങ്ങായി നൂതനപദ്ധതികള്‍ ഘട്ടം ഘട്ടമായി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

സിനിമാ രംഗത്ത് സമഗ്രമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സിനിമയെ വ്യവസായമായി പരിഗണിച്ചുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമൊരുക്കും. ഉന്നതമായ ചലച്ചിത്ര സംസ്കാരത്തിന്റെ വ്യാപനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കും.

അന്താരാഷ്ട്ര ചലച്ചിത്രമേള കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തുന്ന വിധം ജനകീയമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Summary: Ten shortfilms based on the theme 'Isolation and Survival' to be released in the official YouTube channel of Kerala State Chalachitra Academy. The movies were made based on the screenplays received during the lockdown days
Published by: user_57
First published: July 9, 2021, 9:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories