നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആരാധകരെ ഞെട്ടിക്കാൻ വിജയ്; 'ദളപതി 65' ഒരുങ്ങുന്നു

  ആരാധകരെ ഞെട്ടിക്കാൻ വിജയ്; 'ദളപതി 65' ഒരുങ്ങുന്നു

  ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിക്കുന്ന ചിത്രമായിരിക്കും ദളപതി 65 എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന

  വിജയ്

  വിജയ്

  • Share this:
   ആരാധകരെ ശരിക്കും ഞെട്ടിക്കുന്ന വേഷത്തിൽ ഇളയ ദളപതി വിജയ് എത്തുന്നു. തന്റെ 65-ാമത്തെ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് വിജയ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ തകര്‍പ്പന്‍ വേഷത്തിലാണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിക്കുന്ന ചിത്രമായിരിക്കും ദളപതി 65 എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. പൂർണമായും ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം ആയിരിക്കും ഇത്.

   അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തിൽ പൂർണമായും വിദേശത്തായിരിക്കും ഈ സിനിമ ചിത്രീകരിക്കുക എന്നാണ് അറിയിച്ചു. ലൊക്കേഷനായി റഷ്യയെയാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഇതിനുള്ള ഒരുക്കങ്ങള്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയായി. ലൊക്കേഷൻ നിശ്ചയിക്കുന്ന ചർച്ചകളും, താരനിർണയവും പുരോഗമിക്കുകയാണ്. ഇളയ ദളപതിക്കൊപ്പം ഇന്ത്യൻ സിനിമയിലെ മുൻനിരക്കാരായ ഒരുപിടി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് വിവരം. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്.

   ദളപതി 65 ഒരു പാന്‍-ഇന്ത്യന്‍ സിനിമ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി പൂജാ ഹെഗ്ഡെ ആണ് ചിത്രത്തിൽ വിജയ്-യുടെ നായികയായി എത്തുന്നത്. വില്ലന്‍ വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖി അഭിനയിക്കും.

   തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദളപതി വിജയ്-മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമ വരുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. തുപ്പാക്കി 2 ആയിരിക്കും ഈ ചിത്രമെന്ന് ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ തുപ്പാക്കി 2 ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നും വിജയ് തിരക്കഥയില്‍ തൃപ്തനല്ലാത്തതിനാല്‍ പിൻമാറിയെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് ദളപതി 65 എന്ന സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്.

   You May Also Like- മാസ്റ്റർ സിനിമ കാണാൻ ഇത്രയും തയാറെടുത്ത ആരാധകൻ ആരാണ്? വൈറലായി ചിത്രം

   നയന്‍താര നായികയായ 'കൊലമാവ് കോകില' എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറിയ നെൽസൺ ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കുന്ന 'ഡോക്ടറി'ന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. കലാനിധി മാരൻ, വിജയ്, നെൽസൺ എന്നിവർ ഒരുമിച്ചാണ് ദളപതി 65 എന്ന സിനിമയെ കുറിച്ചുള്ള പ്രഖ്യാപന വീഡിയോ പുറത്തിറക്കിയത്.

   ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിക്കൊണ്ട് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫറിനെ തന്നെ ടീമില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കെജിഎഫ്, കൈതി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അന്‍പരീവ് 'ദളപതി 65'യിലും ഉണ്ടാകും.

   ലോക്ക്ഡൌണിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തിയ മാസ്റ്റർ സാമ്പത്തികമായി വൻ വിജയം നേടിയിരുന്നു.

   Thalapathy Vijay, Thalapathy 65, Tamil film, Vijay film, Vijay cinemas
   Published by:Anuraj GR
   First published: