• HOME
 • »
 • NEWS
 • »
 • film
 • »
 • Thallumaala | തല്ലുമാലയിലെ ആ അടി ഒറിജിനലാണ്; ' അടി കൊണ്ടോന്‍റെ ചിരി കണ്ടോളീ', വീഡിയോ പങ്കുവെച്ച് ടോവിനോ

Thallumaala | തല്ലുമാലയിലെ ആ അടി ഒറിജിനലാണ്; ' അടി കൊണ്ടോന്‍റെ ചിരി കണ്ടോളീ', വീഡിയോ പങ്കുവെച്ച് ടോവിനോ

ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 • Last Updated :
 • Share this:
  ‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി... ട്രെയിലറില്‍ കണ്ടത് പോലെ അടിമുടി തല്ലുമായാണ് ടോവിനോ തോമസിന്‍റെ തല്ലുമാല തിയേറ്ററുകളിലെത്തുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച്, ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ  ഒരുക്കുന്നത്.

  ടോവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രമായ മണവാളന്‍ വസീം തല്ലു കൊള്ളുന്നതും കൊടുക്കുന്നതും ട്രെയിലറില്‍ കാണാം. എന്നാല്‍ ആ തല്ല് ഒറിജിനല്‍ ആണെങ്കിലോ.. സിനിമയിലെ ഒരു രംഗത്തിന് വേണ്ടി ടോവിനോ മുഖത്ത് അടികൊള്ളുന്ന ഭാഗം ചിത്രീകരിച്ചതിന്‍റെ വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ' അടി കൊണ്ടോന്‍റെ ചിരി കണ്ടോളീ' എന്ന ക്യാപ്ഷനൊപ്പമാണ് താരം വീഡിയോ പങ്കുവെച്ചത്.


  മണവാളന്‍ വസീമിന്‍റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാറിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.

  നാരദൻ, ഡിയർ ഫ്രണ്ട്, വാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോയുടെ ഈ വർഷം പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണിത്. അടുത്തതായി ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' എന്ന ചിത്രത്തിന്റെ ഭാഗമാണ് ടൊവിനോ തോമസ്.

  കല്യാണിയെ ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം 2022-ൽ അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.

  എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളും സിനിമയിലുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ടൊവിനോ 10 കിലോയോളം ഭാരം കുറച്ചിരുന്നു. മൂന്ന് ഷെഡ്യൂളുകളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ വടക്കൻ കേരളത്തിൽ നടന്ന ആദ്യ ഷെഡ്യൂളിനായി ടൊവിനോ ശരീരഭാരം കുറച്ചിരുന്നു. ചിത്രത്തിൽ പല ലുക്കുകളിലായിരിക്കും താരം ഉണ്ടാവുക. ഇതിന്റെ അവസാന ഷെഡ്യൂൾ ദുബായിൽ പൂർത്തിയാക്കി.

  വിതരണം - സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം - വിഷ്ണു വിജയ്, കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രിം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ.എസ്. ദിനേശ്, പോസ്റ്റർ - ഓൾഡ്മങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ
  Published by:Arun krishna
  First published: