• HOME
  • »
  • NEWS
  • »
  • film
  • »
  • ഇനി സാബുമോന്റെ ജല്ലിക്കെട്ടു

ഇനി സാബുമോന്റെ ജല്ലിക്കെട്ടു

  • Last Updated :
  • Share this:
    അങ്കമാലി ഡയറീസ്, ഇ.മ.യൗ എന്നീ ചത്രങ്ങളുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജല്ലിക്കെട്ടിൽ പ്രധാന വേഷത്തിൽ സാബുമോൻ എന്ന തരികിട സാബുവിന്റെ രംഗ പ്രവേശം. അടുത്ത ദിവസങ്ങളിൽ അവസാനിച്ച 100 ദിന റിയാലിറ്റി ഷോ വിജയിയായാണ് സാബുമോൻ. ചിത്രം വളരെ മുൻപ് തന്നെ ലിജോ തൻ്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നെങ്കിലും, മറ്റു വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിരുന്നില്ല.



    ഏറെ കാലം തകർത്തോടിയ തരികിട ടി.വി. ഷോ അവതരിപ്പിച്ചാണ് സാബുമോനെന്ന തരികിട സാബു മലയാളികൾക്ക് പരിചിതനാവുന്നതു. പിന്നീടും പല ടെലിവിഷൻ പരിപാടികളുടെ അവതാരകനായി തരികിട സാബുവെന്ന തൻ്റെ ഓമനപ്പേരിൽ സാബുമോൻ എത്തിയിരുന്നു. വിവാദങ്ങളിലും ഒട്ടും പിന്നിലല്ലായിരുന്നു സാബു. ആദ്യമായാവും ഇദ്ദേഹം വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രമായി സിനിമയിലെത്തുക.

    അരിസ്റ്റോ സുരേഷ് ഇനി നായകൻ

    എസ്. ഹരീഷിന്റെ ചെറുകഥ 'മാവോയിസ്റ്' ആണ് ചിത്രത്തിന് ആസ്പദം. ഹരീഷും ആർ. ജയകുമാറും ഒന്നിച്ചാവും തിരക്കഥ രചിക്കുക. വിനായകൻ, ആൻ്റണി വർഗീസ് തുടങ്ങിയവർ നായക വേഷങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് വാർത്ത. നായിക പുതുമുഖമാണ്. തോമസ് പണിക്കരാണ് നിർമാണം.

     
    First published: