• HOME
 • »
 • NEWS
 • »
 • film
 • »
 • THARUN MOORTHY ANNOUNCED HIS SECOND FILM SAUDI VELLAKKA AFTER OPERATION JAVA

'സൗദി വെള്ളക്ക'; 'ഓപ്പറേഷന്‍ ജാവ'യുടെ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി തരുണ്‍ മൂര്‍ത്തി

ആദ്യ സിനിമയുടെ വലിയ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് തരുണ്‍

ആദ്യ സിനിമയുടെ വലിയ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് തരുണ്‍

ആദ്യ സിനിമയുടെ വലിയ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് തരുണ്‍

 • Share this:
  'ഓപ്പറേഷന്‍ ജാവ'യെന്ന തന്റെ ആദ്യത്തെ ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ആദ്യ സിനിമയുടെ വലിയ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് തരുണ്‍.

  ഓപ്പറേഷന്‍ ജാവ പോലെ തന്നെ തരുണ്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന അടുത്ത ചിത്രത്തിന്റെ പേരും വളരെ രസകരമാണ്. സൗദി വെള്ളരിക്ക എന്ന് പേരിട്ട ചിത്രം ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മിക്കുന്നത്.

  ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, സഹനിര്‍മ്മാണം ഹരീന്ദ്രന്‍, ശബ്ദ രൂപകല്‍പന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, സംഗീതം പാലീ ഫ്രാന്‍സിസ്, ഗാനരചന അന്‍വര്‍ അലി, രംഗപടം സാബു മോഹന്‍, ചമയം മനു മോഹന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വാളയംകുളം, വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ മനു ആലുക്കല്‍, പരസ്യകല യെല്ലോടൂത്ത്‌സ്.

  ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2022ല്‍ തിയറ്ററില്‍ എത്തിക്കാനാണ് പദ്ധതി.

  ആക്ഷൻ ഹീറോ ബാബു ആന്റണിയുടെ സാന്റാ മരിയ; ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ ശ്രദ്ധേയമാവുന്നു

  മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ കിംഗ് പവർ സ്റ്റാർ ബാബു ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രം ‘സാന്‍റാ മരിയയുടെ' ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ ശ്രദ്ധേയമാവുന്നു. ഡോൺ ഗോഡ്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളി നിർമ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ വിനു വിജയ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത് സംവിധായകനും, തിരക്കഥാകൃത്തുമായ അമൽ കെ. ജോബിയാണ്.

  മലയാള സിനിമയിലെ പ്രമുഖരായ നൂറോളം താരങ്ങൾ ചേർന്നാണ്, ഒരേ സമയം സാന്‍റാ മരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഒരു കയ്യിൽ വീണയും, മറു കയ്യിൽ ചോര വാർന്ന ചുറ്റികയുമായി ഒരു സോഫയിൽ ഇരിക്കുന്ന സാന്‍റാ അപ്പൂപ്പനെയാണ് പോസ്റ്ററിൽ കാണുന്നത്. വ്യത്യസ്തമായ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുന്നു.

  ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ആക്ഷൻ കിംഗ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ച് എത്തുന്നത്. നേരത്തെ സംവിധായകൻ ഒമർ ലുലുവിന്‍റെ ‘പവർ സ്റ്റാർ‘ എന്ന സിനിമയിൽ ബാബു ആന്റണി നായകനായി എത്തുന്നു എന്നതും സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട വാർത്തയായിരുന്നു.

  ഒരു ക്രിസ്മസ് സീസണിൽ, കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും, അതേ തുടർന്ന് പോലീസും, ജേർണലിസ്റ്റുകളുമൊക്കെ തമ്മിൽ പരസ്പരം ഉണ്ടാകുന്ന ശത്രുതയും, അതേത്തുടർന്ന് ഉടലെടുക്കുന്ന സംഭവവികാസങ്ങളുമാണ് സാന്‍റാ മരിയയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്‍റെ വേഷത്തിലാണ് ബാബു ആന്‍റണി എത്തുക എന്നാണ് അണിയറയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ.

  ബാബു ആന്‍റണിയെ കൂടാതെ ഇർഷാദ്, അലൻസിയർ, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിൻ സോയ, ഇടവേള ബാബു, ശ്രീജയ നായർ, സിനിൽ സൈനുദ്ധീൻ എന്നിവർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരവും അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

  നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹകൻ ഷിജു എം. ഭാസ്കറാണ്. സംഗീത സംവിധാനം കേദാർ . നടി മഞ്ജു പിള്ളയുടെ സഹോദരനായ വിവേക് പിള്ള കോ-ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ ജോസ് അറുകാലിൽ ആണ്.

  വസ്ത്രാലങ്കാരം സപ്ന ഫാത്തിമ, ചീഫ് അസ്സോസിയേറ്റ് കുടമാളൂർ രാജാജി , അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ. ആർ. , ക്രിയേറ്റീവ് കോട്രിബൂഷൻ അജ്മൽ ഷാഹുൽ, പ്രോജക്റ്റ് ഡിസൈനർ കിഷോർ ബാലു, പ്രൊഡക്ഷൻ കണ്ട്രോളർ വർഗീസ് പി.സി. , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഫ്സൽ സലീം, പ്രോജക്ട് കോ ഓർഡിനേറ്റർ മെപ്പു. അസിസ്റ്റൻറ് ഡയറക്ടർമാർ - ബിമൽ രാജ്, അജോസ് മരിയൻ പോൾ, ദയ തരകൻ, അശ്വിൻ മധു, അഖിൽ നാഥ്.

  കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  Published by:Karthika M
  First published:
  )}