നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Saudi Vellakka| ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനം; 'സൗദി വെള്ളക്ക' ചിത്രീകരണം പൂർത്തിയായി

    Saudi Vellakka| ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനം; 'സൗദി വെള്ളക്ക' ചിത്രീകരണം പൂർത്തിയായി

    'ഓപ്പറേഷന്‍ ജാവ'യുടെ (Operation Java)ഗംഭീര വിജയത്തിനുശേഷം തരുണ്‍ മൂര്‍ത്തി (Tharun Moorthy) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.

    saudi vellakka

    saudi vellakka

    • Share this:
      ഉര്‍വ്വശി തീയേറ്റേഴ്സിന്റെ (Urvasi Theatres) ബാനറില്‍ സന്ദിപ് സേനന്‍ (Sandip Senan) നിർമിക്കുന്ന 'സൗദി വെള്ളക്ക' (Saudi Vellakka) എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 'ഓപ്പറേഷന്‍ ജാവ'യുടെ (Operation Java)ഗംഭീര വിജയത്തിനുശേഷം തരുണ്‍ മൂര്‍ത്തി (Tharun Moorthy) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.

      തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്ദീപ് സേനന്‍ നിർമിക്കുന്ന ഈ ചിത്രത്തില്‍ ലുക്ക് മാന്‍ പ്രധാന വേഷത്തിലെത്തുന്നു. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലും ബാലു വര്‍ഗ്ഗീസിനൊപ്പം കേന്ദ്ര കഥാപാത്രമായി എത്തിയതും ലുക്ക് മാന്‍ ആയിരുന്നു. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്.

      Also Read- Kanakam Kaamini Kalaham| 'സത്യൻ സാറിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്'; ചിരിപടർത്തി കനകം കാമിനി കലഹം പുതിയ ടീസർ പുറത്ത്

      അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, ശ്രിന്ധ, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.

      Also Read- Minnal Murali | മിന്നല്‍ മുരളിയുടെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി



      Also Read- Marakkar | മരയ്ക്കാർ റിലീസ്: ആന്റണി പെരുമ്പാവൂർ പിന്നെ എന്തുചെയ്യണമായിരുന്നു? ചോദ്യവുമായി സിദ്ധു പനക്കൽ

      എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ആര്‍ട്ട് സാബു വിതുര , മേക്കപ്പ് മനു മോഹന്‍, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ,, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്ത്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

      Also Read- Jai Bhim | സൂര്യയുടെ ജയ് ഭീമും 1993ലെ തമിഴ്നാട് കടലൂർ സംഭവവും തമ്മിലുള്ള ബന്ധമെന്ത്? സിനിമയ്ക്ക് ഇതിവൃത്തമായ സംഭവപരമ്പര

      കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത് മുതല്‍ പ്രേക്ഷകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
      Published by:Rajesh V
      First published:
      )}