സൂപ്പർ ഹിറ്റ് ചിത്രമായ ഓപ്പറേഷൻ ജാവയ്ക്ക് (Operation Java) ശേഷം സംവിധായകൻ തരുൺ മൂർത്തി (Tharun Moorthy) സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ 'സൗദി വെള്ളക്ക'യുടെ (Saudi Vellakka) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സിനിമയിലെ മൂന്ന് കഥാപാത്രങ്ങൾ മൂത്രം ഒഴിക്കുന്ന ചിത്രമാണ് രണ്ടാമത്തെ പോസ്റ്ററായി അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഈ മൂന്ന് പേർക്കൊപ്പം ഒരു നായയും കാറിന്റെ ടയറിലേക്ക് മൂത്രം ഒഴിക്കുന്നതും പോസ്റ്ററിൽ കാണാം.
Also Read-
Hridayam | അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഇവിടെയാണ്; പോസ്റ്റുമായി വിനീത് ശ്രീനിവാസൻ
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ, ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ, സുജിത്ത് ശങ്കർ ഗോകുലന്, ശ്രിന്ധ,റിയ സെയ്റ, ധന്യ, അനന്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Also Read-
Churuli | 'ചുരുളി' ചിത്രത്തിലെ ഭാഷയെ വിമര്‍ശിക്കുന്നവരില്‍ 90 ശതമാനം പേരും സിനിമ കണ്ടിരിക്കാന്‍ ഇടയില്ല; കേസ് പബ്ലിസിറ്റിക്ക്; ഹൈക്കോടതി
Also Read-Churuli| ചുരുളി ക്ലീനെന്ന് പൊലീസ്; സിനിമയിലെ ഭാഷ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് സമിതി റിപ്പോർട്ട്
സൗദി വെള്ളക്കയുടെ ക്യാമറയ്ക്ക് പിന്നിലും പുതിയ ടീമാണ്. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പാലി ഫ്രാൻസിസ് ചിത്രം സംഗീതം നൽകും. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ആർട്ടും കൈകാര്യം ചെയ്യുന്നത്. സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, ആർട്ട് സാബു വിതുര, മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്.
കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.