ഈ ഫോട്ടോയിൽ ഒരുപക്ഷെ അവാർഡ് കൊടുക്കുന്നതാര് അവാർഡ് സ്വീകരിക്കുന്നതാര് എന്ന കൺഫ്യൂഷൻ ഉണ്ടായേക്കാം. ജയസൂര്യയും പൃഥ്വിരാജുമാണ് ഈ ചലച്ചിത്ര അവാർഡ് വേദിയിൽ നിൽക്കുന്നത്. അതിലൊന്നുമല്ല കാര്യം. പൃഥ്വിരാജിനായി ജയസൂര്യ കുറിച്ച വാക്കുകളാണ്.
'ഒരു അവാർഡിനേക്കാളുപരി ഇതെന്റെ ഹൃദയം നിറയെയുള്ള സ്നേഹമാണ് രാജൂ' എന്ന് പറഞ്ഞ ശേഷമാണ് കഥ ആരംഭിക്കുന്നത്. ഒരു പിടി നീണ്ട ഇംഗ്ലീഷ് വാക്കുകളുമായാണ് ജയസൂര്യയുടെ സെക്കന്റ് എൻട്രി. സ്ഥിരം ഇംഗ്ളീഷിൽ അലക്കുന്ന പൃഥ്വിക്ക് നർമ്മത്തിൽ പൊതിഞ്ഞ 'പണി'യുമായാണ് കൂട്ടുകാരന്റെ വരവ്. 'ഇനി നിനക്ക് മനസ്സിലാകാൻ' എന്നും പറഞ്ഞുകൊണ്ട് ജയസൂര്യ ഇങ്ങനെ കുറിക്കുന്നു. പരിഭാഷപ്പെടുത്തിയാൽ ഇങ്ങനെ വായിക്കാം.
"നീളം കൂടിയ വാക്കുകളോട് എനിക്ക് ഭയമാണെങ്കിലും (hippopotomonstrosesquipedaliophobia), ഈ വിജയത്തിൽ (honorificabilitudinitatibus) നിനക്ക് ഞാൻ എന്റെ ആശംസയറിയിക്കുന്നു. ഇതിലും വലിയ വിജയങ്ങൾ (brobdingnagian) നിനക്ക് വരും വർഷങ്ങളിൽ ഉണ്ടാവട്ടെ."
ആ സംഭവബഹുലമായ പോസ്റ്റ് ചുവടെ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.