തട്ടും പുറത്ത് അച്യുതനുമായി ലാല്‍ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് എത്തുന്നു

news18india
Updated: September 7, 2018, 3:22 PM IST
തട്ടും പുറത്ത് അച്യുതനുമായി ലാല്‍ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് എത്തുന്നു
  • Share this:
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസും കുഞ്ചാക്കോ ബോബനും വീണ്ടുമൊന്നിക്കുന്നു. തട്ടും പുറത്ത് അച്യുതന്‍ എന്ന് പേരിട്ട ചിത്രം ലാല്‍ ജോസിന്റെ ഇരുപത്തിനാലാമത്തെ ചിത്രമാണ്. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രമാണിത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്.

ഫാമിലി റൊമാന്റിക് കോമഡി ആയി ഒരുങ്ങുന്ന പുതിയ ചിത്രവും ഗ്രാമീണ പശ്ചാത്തലത്തില്‍ തന്നെയുള്ളതാണ്. ചിത്രത്തില്‍ ഒരു പുതുമുഖമാകും കുഞ്ചാക്കോ ബോബന്റെ നായികയായെത്തുക. വിജയരാഘവന്‍, നെടുമുടി  വേണു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ തീയറ്ററുകളിലെത്തും.


കുടുംബ പ്രേക്ഷകരുടെ ക്രിസ്മസ് കാലം ആഘോഷമാക്കാനായി ഇത്തവണ തട്ടും പുറത്ത് അച്യുതനുമുണ്ടാകുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.

First published: September 7, 2018, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading