HOME » NEWS » Film »

'മഴ വരണുണ്ടേ': തട്ടിൻ പുറത്ത് അച്യുതനിലെ രണ്ടാം ഗാനം പുറത്ത്

news18india
Updated: December 12, 2018, 9:24 PM IST
'മഴ വരണുണ്ടേ': തട്ടിൻ പുറത്ത് അച്യുതനിലെ രണ്ടാം ഗാനം പുറത്ത്
  • Share this:
കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു. അനിൽ പനച്ചൂരാന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപാങ്കുരനാണ്. അനിൽ പനച്ചൂരാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ചിത്രത്തിലെ 'മുത്തുമണി രാധേ' എന്ന ആദ്യ ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.


എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രണയ-ഹാസ്യ-കുടുംബ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍.  ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും. ലാല്‍ ജോസിന്റെ ഇരുപത്തിനാലാമത്തെ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രവും. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്.

പൊല്ലാതവനിലെ അച്ഛനും മകനും കിരീടത്തിൽ നിന്നും

വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖമാണ് നായിക. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണം.
First published: December 12, 2018, 9:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories