ഇന്റർഫേസ് /വാർത്ത /Film / സൂര്യയുടെ 'ജയ് ഭീം' ദീപാവലിയ്ക്കെത്തും; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

സൂര്യയുടെ 'ജയ് ഭീം' ദീപാവലിയ്ക്കെത്തും; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

ജയ് ഭീം

ജയ് ഭീം

സൂര്യയുടെ 39-ാം ചിത്രമായ ജയ് ഭീം സംവിധാനം ചെയ്തിരിക്കുന്നത് ടിജെ ജ്ഞാനവേലാണ്.

  • Share this:

സൂര്യ കേന്ദ്രകഥാപാത്രമായെത്തുന്ന 'ജയ് ഭീ'മിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദീപാവലി റിലീസായി നവംബര്‍ രണ്ടിന് ചിത്രം എത്തുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ റിലീസ് നവംബറില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നതാണ്.

സൂര്യയുടെ 39-ാം ചിത്രമായ ജയ് ഭീം സംവിധാനം ചെയ്തിരിക്കുന്നത് ടിജെ ജ്ഞാനവേലാണ്. സൂര്യ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ വരുന്നതാണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് നായകനായ 'കര്‍ണ്ണനി'ലൂടെയായിരുന്നു രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.

മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്.

എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

First published:

Tags: Amazon Prime Video, Movie release, Surya