മലയാളസിനിമയിലെ പതിവു കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ റോബോ കുഞ്ഞപ്പൻ ആയിരുന്നു പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രം. എന്നാൽ, ആരായിരുന്നു ഈ റോബോ കുഞ്ഞപ്പൻ എന്ന കാര്യത്തിൽ ആർക്കും വലിയ പിടിയുണ്ടായിരുന്നില്ല.
റോബോ കുഞ്ഞപ്പൻ ഇറക്കുമതിയാണോ അതോ ഇവിടെ ഉണ്ടാക്കിയതാണോ എന്നൊക്കെ ആയിരുന്നു സംശയം. എന്നാൽ, ഒടുവിൽ റോബോ കുഞ്ഞപ്പന് ജീവൻ കൊടുത്തയാളെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് അണിയറ പ്രവർത്തകർ.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കാരണം ഈ ഇഞ്ചി കൃഷിക്കാരന്‍റെ ഒരു ചെറിയ പ്രതികാരംകോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സൂരജ് ആണ് റോബോ കുഞ്ഞപ്പനായി എത്തിയത്. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ടെന്ന് കരുതിയാണ് ഇക്കാര്യം വെളിപ്പെടുത്താതെ ഇരുന്നതെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
കഴിഞ്ഞദിവസം സിനിമയിലെ അണിയറപ്രവർത്തകർ ഫേസ്ബുക്കിലൂടെയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ദി റിയൽ കുഞ്ഞപ്പൻ എന്ന തലക്കെട്ടോടെ ആയിരുന്നു സൂരജിനെ അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.