• HOME
  • »
  • NEWS
  • »
  • film
  • »
  • Bro Daddy Trailer | റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ബ്രോ ഡാഡി ട്രെയിലർ എത്തി

Bro Daddy Trailer | റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ബ്രോ ഡാഡി ട്രെയിലർ എത്തി

ഒരു വിവാഹ ആലോചനയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ബ്രോ ഡാഡിയുടെ ഇതിവൃത്തമെന്നാണ് ട്രെയിലർ നൽകുന്ന സൂചന

ബ്രോ ഡാഡി

ബ്രോ ഡാഡി

  • Share this:
കുസൃതികളും തമാശകളുമായി ബ്രോ ഡാഡി ട്രെയിലർ (Bro Daddy) പുറത്ത്. മോഹൻലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം ഇവർ ഒരുമിക്കുന്ന ചിത്രമാണിത്. ഹാസ്യ ചിത്രമാണെന്ന സൂചനയാണ് ബ്രോ ഡാഡിയുടെ ട്രെയിലർ നൽകുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് ട്രെയിലർ എത്തുന്നത്. ചിത്രം ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney + Hotstar) റിലീസ് ചെയ്യും.

ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകനായാണ് പൃഥിരാജ് എത്തുന്നത്. മോഹന്‍ലാലിന്‍റെ നായികയായി മീനയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദർശൻ, കനിഹ, സൗബിൻ സാഹിർ, മല്ലിക സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
ഒരു വിവാഹ ആലോചനയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ബ്രോ ഡാഡിയുടെ ഇതിവൃത്തമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സംഗീത സംവിധാനം ദീപക് ദേവ് നിര്‍വഹിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ശ്രീജിത്തും എന്നും ബിബിൻ മാളിയേക്കലുമാണ് തിരക്കഥ എഴുതുന്നത്. എം ആര്‍ രാജകൃഷ്‍ണനാണ് ചിത്രത്തിന്റെ ഓഡിയോഗ്രാഫി.

പെണ്ണുചോദിക്കാൻ ചെന്നപ്പോൾ പട്ടിയെ അഴിച്ചു വിട്ടു; രസകരമായ ടീസറുമായി 'ബ്രോ ഡാഡി'

അതിരസകരമായ കുടുംബ ചിത്രമാണ് വരുന്നെന്നതിന്റെ വിളംബരമായി ബ്രോ ഡാഡിയുടെ ടീസർ നേരത്തെ തന്നെ മാറിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും ഇവിടെ പരിചയപ്പെടാം. മോഹൻലാൽ ജോൺ കറ്റാടി, പൃഥ്വിരാജ് ഈശോ ജോൺ കറ്റാടി, മീന അന്നമ്മ, കല്യാണി പ്രിയദർശൻ അന്ന, കുര്യൻ മാളിയേക്കൽ ആയി ലാലു അലക്സ്, എൽസി കുര്യനായി കനിഹ, ഡോ: സാമുവലായി ജഗദീഷ്, ഹാപ്പി പിന്റോ ആയി സൗബിൻ, അമ്മച്ചിയായി മല്ലിക സുകുമാരൻ സിറിൽ ആയി ഉണ്ണി മുകുന്ദൻ എന്നിവരാണ് ക്യാരക്ടേഴ്‌സ്.

Also Read- Bro Daddy Movie | ജുബ്ബയും മുണ്ടുമുടുത്ത് മോഹന്‍ലാല്‍; ഒപ്പം മല്ലികയും പൃഥ്വീരാജും; ലൊക്കേഷന്‍ ചിത്രം വൈറല്‍

“ഇതൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ്. ഞങ്ങൾ അത് ആസ്വദിച്ചു ചെയ്തു. ലൂസിഫറുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു സിനിമയാണിത്. നിങ്ങൾ നർമ്മം ചാലിച്ച, ദൃശ്യമനോഹാരിതയുള്ള ഒരു സിനിമ ചിത്രീകരിച്ചാൽ, അത് വളരെ നന്നായി വരും. മലയാളത്തിൽ, ബജറ്റ് കാരണം ഞങ്ങൾ അങ്ങനെ അധികം സിനിമകൾ ചെയ്തിട്ടില്ല. കൂടാതെ, മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ലൂസിഫറാണ് അവരുടെ മനസ്സിൽ ആദ്യം വരുന്നത്, അത് പ്രേക്ഷകരിൽ 'ബ്രോ ഡാഡി' കാണാനുള്ള താൽപ്പര്യം ജനിപ്പിക്കുന്നു. അതാണ് ഞങ്ങൾ അങ്ങനെ ചെയ്തതിന്റെ പ്രധാന കാരണം," പുതിയ സിനിമയെക്കുറിച്ച് മോഹൻലാൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ബ്രോ ഡാഡി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. മോഹൻലാലിൻറെ മകന്റെ വേഷത്തിൽ പൃഥ്വിരാജിനെ കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ജൂലൈ 15ന് തെലങ്കാനയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിംഗ് പരിമിതികൾ നിലനിന്ന നാളുകളിൽ ഷൂട്ടിംഗ് അന്യസംസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
Published by:Anuraj GR
First published: