നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'സിനിമാലോകം എൽഡിഎഫിനൊപ്പമെന്ന് സംവിധായകൻ രഞ്ജിത്ത്;' കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് താരാവലി; സൂപ്പർസ്റ്റാറായി പിണറായി

    'സിനിമാലോകം എൽഡിഎഫിനൊപ്പമെന്ന് സംവിധായകൻ രഞ്ജിത്ത്;' കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് താരാവലി; സൂപ്പർസ്റ്റാറായി പിണറായി

    'പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ' എന്ന് മമ്മൂട്ടി കുറിച്ചു.

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: വിനോദനികുതിയിൽ അടക്കം ഇളവുകൾ പ്രഖ്യാപിച്ച് ചലച്ചിത്ര മേഖലയ്ക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഏതായാലും ഇതിനു പിന്നാലെ സർക്കാരിനെ വാനോളം വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് വെള്ളിത്തിരയിലെ മിന്നുംതാരങ്ങൾ. സോഷ്യൽ മീഡിയയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയുമായി സിനിമാരംഗത്ത് നിന്നുള്ള പ്രമുഖർ രംഗത്തെത്തിയത്. മോഹൻലാൽ, മമ്മൂട്ടി എന്നു വേണ്ട ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി തുടങ്ങി യുവനായകനിരയും മുഖ്യമന്ത്രിയെയും ഇടതുപക്ഷസർക്കാരിനെയും നന്ദി കൊണ്ട് പൊതിയുകയാണ്.

      കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകൻ രഞ്ജിത്ത് കുറിച്ചു. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് സിനിമാ പ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർത്ഥിച്ചെന്നും അത് മുഖ്യമന്ത്രി ചെവിക്കൊണ്ടെന്നും അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. എൽ ഡി എഫിനൊപ്പം എന്നു തന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നതെന്നും രഞ്ജിത്ത് കുറിപ്പിൽ വ്യക്തമാക്കുന്നു.

      'വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു. അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും. ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം - എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...' - സോഷ്യൽ മീഡിയയിൽ രഞ്ജിത്ത് കുറിച്ചു.
      വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ്...

      Posted by Ranjith Balakrishnan on Monday, 11 January 2021


      'പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ' എന്ന് മമ്മൂട്ടി കുറിച്ചു. അതേസമയം, 'മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ' എന്ന് നടൻ മോഹൻലാലും കുറിച്ചു. 'സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു' എന്നാണ് നടൻ ടൊവിനോ തോമസ് കുറിച്ചത്. നിവിൻ പോളി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് സർക്കാരിന് നന്ദി അറിയിച്ചിരിക്കുന്നത്.
      പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്

      സ്നേഹാദരങ്ങൾ

      Posted by Mammootty on Monday, 11 January 2021




      മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ

      Posted by Mohanlal on Monday, 11 January 2021






      Thank you! 😊🙏🏼

      *കേരള സര്‍ക്കാര്‍*
      *മുഖ്യമന്ത്രിയുടെ ഓഫീസ്*

      വാര്‍ത്താകുറിപ്പ്
      തീയതി:...

      Posted by Unni Mukundan on Monday, 11 January 2021


      2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദനികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ആയിരുന്നു തീരുമാനം.

      തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തു മാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം - എന്നിവ ആയിരുന്നു മറ്റു തീരുമാനങ്ങൾ. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിരുന്നു.

      വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
      Published by:Joys Joy
      First published:
      )}