HOME » NEWS » Film » THE FIRST LOOK POSTER OF THE MOVIE AVAKASHIKAL HAS BEEN RELEASED

'അവകാശികള്‍'; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തോപ്പില്‍ ഭാസിയുടെ സഹധര്‍മ്മിണി അമ്മിണിയമ്മ പ്രകാശനം ചെയ്തു

ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച 'അവകാശികള്‍' ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ഉയരുന്ന സങ്കീര്‍ണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും ദൃശ്യവല്‍ക്കരിക്കുന്നു.

News18 Malayalam
Updated: July 5, 2021, 5:17 PM IST
'അവകാശികള്‍'; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തോപ്പില്‍ ഭാസിയുടെ സഹധര്‍മ്മിണി അമ്മിണിയമ്മ പ്രകാശനം ചെയ്തു
News 18 Malayalam
  • Share this:
റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'അവകാശികള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. മലയാളത്തിന്റെ മഹാരഥനായ സാംസ്‌കാരിക നായകന്‍ തോപ്പില്‍ ഭാസിയുടെ സഹധര്‍മ്മിണി അമ്മിണിയമ്മയാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തോപ്പില്‍ ഭവനത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരും തോപ്പില്‍ ഭാസിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. 'അവകാശികള്‍' ആഗസ്റ്റ് മാസം പ്രദര്‍ശനത്തിനെത്തും.

ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച 'അവകാശികള്‍' ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ഉയരുന്ന സങ്കീര്‍ണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും ദൃശ്യവല്‍ക്കരിക്കുന്നു.

Also Read-മമ്മൂട്ടി ബഷീറിന്റെ ഓർമദിനത്തിൽ വീണ്ടും ആ കഥാപാത്രമായി; മതിലുകളുടെ ശബ്ദാവിഷ്ക്കാരവുമായി മഹാനടൻ

ഇര്‍ഷാദ് അലി , ടി ജി രവി , ജയരാജ് വാര്യര്‍, അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി, എം എ നിഷാദ്, സോഹന്‍ സിനു ലാല്‍ , ബേസില്‍ പാമ, അഞ്ജു അരവിന്ദ് , കുക്കു പരമേശ്വരന്‍, ബിന്ദു അനീഷ്, ജോയ് ജോണ്‍ എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ക്യാമറ-വിനു പട്ടാട്ട് ആയില്യന്‍ കരുണാകരന്‍, എഡിറ്റിംഗ്-അഖില്‍ എ ആര്‍, ഗാനരചന-മുരുകന്‍ കാട്ടാക്കട, പര്‍വതി ചന്ദ്രന്‍, സംഗീതം-മിനീഷ് തമ്പാന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

അതേസമയം കേരളത്തില്‍ ഇനിയും ഷൂട്ടിംഗ് ആരംഭിക്കാത്തതിനാല്‍ സിനിമാ ലൊക്കേഷനുകള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരിക്കാന്‍ ചെന്നൈയില്‍ ലൊക്കേഷന്‍ അന്വേഷണം ആരംഭിച്ചുവെന്നും, സമാന ഗതിയില്‍ സിനിമകള്‍ കേരളം വിടുമ്പോള്‍ മലയാളികളായ സിനിമാ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുവെന്നും നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ഷിബു ജി. സുശീലന്‍ ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.

Also Read-Mohanlal | 'പന്ത്രണ്ടാമനായി' മോഹൻലാൽ; പുതിയ ചിത്രം '12th മാൻ' പ്രഖ്യാപിച്ചു

പോയ വാരം ചില മലയാള താരങ്ങള്‍ ജോലി ആരംഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. പക്ഷെ ഇതൊന്നും തന്നെ കേരളത്തിലല്ല. ബിഗ് ബോസ് ഷൂട്ടിംഗ് ഉള്‍പ്പെടെ ചെന്നൈയിലെ പഴയ ലൊക്കേഷനില്‍ പൂര്‍ത്തിയാക്കാന്‍ പ്ലാനിടുകയാണ്. കേരളത്തെ അപേക്ഷിച്ച് അവിടെ കോവിഡ് കേസുകളുടെ എണ്ണം വളരെ കുറവാണ്.

കോവിഡ് ആദ്യഘട്ട വ്യാപനത്തിന് ശേഷം അനുവദിച്ച ഇളവ് കാലത്ത് ഷൂട്ട് ചെയ്ത പൃഥ്വിരാജ് ചിത്രമായ 'കോള്‍ഡ് കേസ്' ഡിജിറ്റല്‍ റിലീസിലൂടെ പുറത്തിറങ്ങിയിരുന്നു. 'അയ്യപ്പനും കോശിക്കും' ശേഷം ഒന്നര വര്‍ഷത്തോളം മറ്റൊരു പൃഥ്വിരാജ് ചിത്രം റിലീസ് ചെയ്തിരുന്നില്ല.
Published by: Jayesh Krishnan
First published: July 5, 2021, 5:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories