• HOME
 • »
 • NEWS
 • »
 • film
 • »
 • Lawyer Papa | കാർത്തിക് ശങ്കർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

Lawyer Papa | കാർത്തിക് ശങ്കർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

വിജയ് ചിത്രങ്ങളായ പോക്കിരി, ഷാജഹാന്‍, സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്

sanjana-aravind

sanjana-aravind

 • Share this:
  സമൂഹ മാധ്യമങ്ങളിൽ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും താരമായിരുന്ന കാർത്തിക് ശങ്കർ തെലുങ്ക് സിനിമയുടെ തിരക്കഥയെഴുതി സംവിധായകൻ ആയി ബിഗ് സ്ക്രീനിലേക്ക്. “നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി" എന്നാണ് ചിത്രത്തിന്‍റെ പേര്. ഈ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക് എത്തി. LAWYER PAPA എന്ന ഗാനം ഒരു താരംഗമാകുമെന്നാണ് പ്രതീക്ഷ. വിജയ് ചിത്രങ്ങളായ പോക്കിരി, ഷാജഹാന്‍, സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്ക് യുവഗായകന്‍ റാം മിരിയാല പാടിയിരിക്കുന്ന ഈ ഗാനം ഒരു മാസ്സ് ഗാനമാണ്. ചിത്രത്തിൽ ആറ് പാട്ടുകളുണ്ട്. രാജമൌലിയുടെ ബ്രഹ്മാണ്ട ചിത്രം RRR ന്‍റെ Audio Rights സ്വന്തമാക്കിയ T.SERIESനാണ് ഈ ചിത്രത്തിന്‍റെയും Audio റൈറ്റ്സ്.

  തെലുങ്ക് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ മകൾ കോടി ദിവ്യയാണ് നിർമാണം.
  തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക.
  മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് കാർത്തിക് ശങ്കറിന് തെലുഗിൽ നിന്ന് അവസരം ലഭിക്കുന്നത്. "നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി" ഈ വർഷം അവസാനത്തോടെ തീയറ്ററുകളില്‍ എത്തും


  ഷോപ്പിംഗ് മാളിൽ രക്ഷകനായി ദളപതിയുടെ ആറാട്ട് ; ബീസ്റ്റ് ട്രെയ്‌ലർ

  വിജയിയെ (Vijay) നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്ത ബീസ്റ്റിന്റെ ട്രെയ്‌ലര്‍ (Beast Trailer) പുറത്തിറങ്ങി. സൺ പിക്ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.

  വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആയാണ് വിജയ് എത്തുന്നത്. ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ്  ട്രെയ്‌ലറില്‍ ഉള്ളത്.ഏപ്രില്‍ 13നാണ് ചിത്രം പുറത്തിറങ്ങുന്നത്.

  വിജയിയുടെ  കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. പൂജാ ഹെഗ്ഡെയാണ് നായിക. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും  ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 14ന് 'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.

  സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്‌സ്‌ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്‌സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്റം എഫ്എക്‌സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന

  Published by:Anuraj GR
  First published: