നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Gokul Suresh | പിറന്നാള്‍ ദിനത്തില്‍ ഗോകുല്‍ സുരേഷിന് സര്‍പ്രൈസ് വീഡിയോ ഒരുക്കി 'ഗഗനചാരി' ടീം

    Happy Birthday Gokul Suresh | പിറന്നാള്‍ ദിനത്തില്‍ ഗോകുല്‍ സുരേഷിന് സര്‍പ്രൈസ് വീഡിയോ ഒരുക്കി 'ഗഗനചാരി' ടീം

    സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗഗനചാരി.

    Gokul Suresh

    Gokul Suresh

    • Share this:
      ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ നടനുമായി ഗോകുല്‍ സുരേഷിന് ഇന്ന് പിറന്നാള്‍. 2016 ഇല്‍ ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുല്‍ സുരേഷിന്റെ ആദ്യചിത്രം. താരത്തിന് പിറന്നാള്‍ സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് 'ഗഗനചാരി' ടീം.

      അജിത്ത് വിനായക ഫിലിമ്‌സിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഗഗനചാരി അരുണ്‍ ചന്ദു ആണ് സംവിധാനം ചെയ്തിരിക്കുന്നത്.  സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗഗനചാരി.

      ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍,ഗണേഷ് കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്ന 'ഗഗനചാരി ' എന്ന ചിത്രം ഒരു ' സയന്‍സ് ഫിക്ഷന്‍ മോക്കുമെന്ററി' പതിപ്പിലാണ് പ്രേക്ഷകരുടെ അടുക്കല്‍ എത്തുന്നത് .

      ശിവ സായിയും, അരുണ്‍ ചന്ദുവും തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആരുന്ന ശിവയും ഡയറക്ടര്‍ അരുണ്‍ ചന്ദുവും ചേര്‍ന്നാണ് ഗഗനചാരിയുടെ സംഭാഷണവും എഴുതിയിരിക്കുന്നത്.








      View this post on Instagram






      A post shared by Arun Chandu (@arunchandu)






      അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന്‍ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്‍. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകന്‍.

      അരവിന്ദ് മന്മദന്‍, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. വീ എഫ് എക്‌സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്

      ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയില്‍ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്. പി ആര്‍ ഒ - എ എസ് ദിനേശ് , ആതിര ദില്‍ജിത്ത്.
      Published by:Jayesh Krishnan
      First published:
      )}