The Great Indian Kitchen| കതിർ മണ്ഡപത്തിൽ സുരാജും നിമിഷയും; 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തൊണ്ടു മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

News18 Malayalam | news18-malayalam
Updated: October 18, 2020, 5:29 PM IST
The Great Indian Kitchen| കതിർ മണ്ഡപത്തിൽ സുരാജും നിമിഷയും; 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
great indian adukkala
  • Share this:
ടൊവിനോ തോമസ് നായകനായ കിലോ മീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യൻ അടുക്കള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വി രാജ് പുറത്തു വിട്ടു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

ദി ഗ്രേറ്റ് ഇന്ത്യൻ അടുക്കള -മഹത്തായ ഭാരതീയ അടുക്കള- എന്നാണ് ചിത്രത്തിന്റെ പേര്. കതിർ മണ്ഡപത്തിൽ വിവാഹ വേഷത്തിലിരിക്കുന്ന നിമിഷ സജയനും സുരാജുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് റിലീസ് ചെയ്യുന്ന കാര്യം വെള്ളിയാഴ്ച ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

വിവാഹ ക്ഷണക്കത്തിന്റെ മോഡലിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെയാണ് കതിർമണ്ഡപത്തിലിരിക്കുന്ന നിമിഷയുടെയും സുരാജിന്റെയും ചിത്രങ്ങളടങ്ങുന്ന പോസ്റ്റർ പുറത്തുവിട്ടത്.



മാൻ കൈൻഡ് സിനിമാസ് ആൻഡ് സിമ്മെട്രി സിനിമാസും സിനിമാകുക്ക്സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റര്‍. മൃദുല ദേവി എസ്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നൽകുന്നത്.



ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.
Published by: Gowthamy GG
First published: October 18, 2020, 5:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading