ഇന്റർഫേസ് /വാർത്ത /Film / ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; സിനിമ ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി

ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; സിനിമ ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മാർഗ്ഗരേഖ തയ്യാറായതോടെ എത്രയും പെട്ടെന്ന് തന്നെ സിനിമാനിർമാണം തുടങ്ങുവനുള്ള തയ്യാറെടുപ്പിലാണ് സംഘടനകൾ.

  • Share this:

കൊച്ചി:  സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കി. മുപ്പതിന നിർദ്ദേശങ്ങളാണ് ഷൂട്ടിംഗ് സംബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. സിനിമ ചിത്രീകരണസംഘത്തിൽ 50 പേർമാത്രം. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്റ്റ് നിർബന്ധം.സിനിമ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്തുപോകാൻ പാടില്ല.ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധം. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണം. പ്രൊഡക്ഷൻ അസിസ്റ്റൻറ്, മേക്കപ്പ് ഡിപ്പാർട്ട്മെൻറ് , വസ്ത്രാലങ്കാരം എന്നിവയിലുള്ളവർ ജോലിസമയത്ത് കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവൻ സമയവും മാസ്ക് ധരിക്കണം . നിർദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോൾ പുതിയ മാസ്ക് സെറ്റിൽ വിതരണം ചെയ്യണം.  80% ആൾക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റെസർ  കൊണ്ടു നടന്നു  ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.

കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുത് , ഒന്നിൽ കൂടുതൽ ഭക്ഷണ കൗണ്ടറുകൾ സെറ്റിൽ ഉണ്ടായിരിക്കണം .കാനിൽ  ചൂടു വെള്ളം നിറച്ച് പേപ്പർ ഗ്ലാസുകൾ ഉപയോഗിച്ച് കുടിക്കണം. കുപ്പികൾ ആവർത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങൾ, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങൾ , എന്നിവ അണുവിമുക്തം ആക്കണം . ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിൻ്റെ ഉത്തരവാദിത്തമാണ്.

ചിത്രീകരണം തുടങ്ങാനിരിക്കുന്നവർ  കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയിലും   മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് സത്യവാങ്ങ്മൂലം നല്കണം. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ ഒ ടി ടി ഉൾപ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാർഗരേഖ ബാധകമായിരിക്കും . ആരോഗ്യ വകുപ്പിൻ്റെയോ പോലീസിൻ്റെയോ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ ആളുകൾ പരിശോധിക്കാൻ എത്തിയാൽ പൂർണ സഹകരണം ചിത്രീകരണ സ്ഥലത്ത് നൽകേണ്ടതാണ് .  മാർഗരേഖ നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികൾ ഷൂട്ടിംഗ് സെറ്റുകൾ സന്ദർശിക്കും.

മാർഗ്ഗരേഖ തയ്യാറായതോടെ എത്രയും പെട്ടെന്ന് തന്നെ സിനിമാനിർമാണം തുടങ്ങുവനുള്ള തയ്യാറെടുപ്പിലാണ് സംഘടനകൾ.ലോക്ക് ഡൗണിൽ പെട്ടെന്ന് നിലച്ചുപോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആകും വേഗം പുനരാരംഭിക്കുക. നിരവധി ചിത്രങ്ങളുടെ സെറ്റുകൾ ഇപ്പോഴും നിലനിർത്തി വരികയാണ്. ഭാരിച്ച ചിലവാണ് നിർമ്മാതാക്കൾക്ക് ഇതുമൂലം വന്നിരിക്കുന്നത്. നിലവിൽ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി വരികയാണ് ആണ് കൂടുതൽ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാനാണ് പെട്ടെന്ന് തന്നെ നിർമാണം തുടങ്ങണമെന്ന ആവശ്യവുമായി സർക്കാരിന് മുന്നിലേക്ക് സിനിമ സംഘടനകൾ എത്തിയത്.പാതി നിലച്ചുപോയ പോയ ചിത്രങ്ങളുടെ നിർമാണത്തിനാണ് പ്രധാന പരിഗണന നൽകാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

സർക്കാർ അനുമതി ഇല്ലാത്തതുമൂലം മൂലം പൃഥ്വിരാജ് മോഹൻലാൽ ടീമിൻ്റെ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. അതോടൊപ്പം തന്നെ മറ്റു പല ചിത്രങ്ങളും  ചിത്രീകരണത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സിനിമാ സംഘടനകൾ ഇടപെട്ടത്. ചിത്രീകരണം അന്യസംസ്ഥാനത്തേക്ക് മാറ്റിയാൽ സാങ്കേതിക പ്രവർത്തകർക്ക് അടക്കം നിരവധി പേർ തൊഴിൽ ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകുമെന്ന് സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

First published:

Tags: Film shooting, Guidelines, Resume film shooting