• HOME
  • »
  • NEWS
  • »
  • film
  • »
  • The Kashmir Files | വിലക്ക് നീങ്ങി; സീറോ കട്ടുമായി കശ്മീര്‍‌ ഫയല്‍സ് യുഎഇയില്‍ പ്രദര്‍ശനത്തിനെത്തുന്നു

The Kashmir Files | വിലക്ക് നീങ്ങി; സീറോ കട്ടുമായി കശ്മീര്‍‌ ഫയല്‍സ് യുഎഇയില്‍ പ്രദര്‍ശനത്തിനെത്തുന്നു

അജ്ഞാതമായ ചില കാരണങ്ങള്‍ മൂലം സിനിമയുടെ യുഎഇയിലെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയതായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു

  • Share this:
    കശ്‍മീരി പണ്ഡിറ്റുകളുടെ പലായനം പ്രമോയമാക്കിയ ചിത്രം ദി കശ്‍മീര്‍ ഫയല്‍സിന്‍റെ (The Kashmir Files) യുഎഇ (UAE) റിലീസിന് അനുമതി. കട്ടുകളൊന്നും നിര്‍ദേശിക്കാതെയാണ് ചിത്രത്തിന് യുഎഇയില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന 15 പ്ലസ് റേറ്റിംഗ് ആണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം വലിയ വിജയമെന്നാണ് സിനിമയുടെ യുഎഇ പ്രദര്‍ശനാനുമതിയെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 7നാണ് ഇന്ത്യയിലെങ്ങും ചര്‍ച്ചാ വിഷയമായ കശ്മീര്‍ ഫയല്‍സ് യുഎഇയില്‍  റിലീസ് ചെയ്യുക.

    അജ്ഞാതമായ ചില കാരണങ്ങള്‍ മൂലം സിനിമയുടെ യുഎഇയിലെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയതായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചിത്രം യുഎഇ അടക്കം പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന് വിവേക് തന്നെയാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. യുഎഇ, സിംഗപ്പൂര്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ചിത്രം നിരോധിക്കപ്പെട്ടിരിക്കുകയാണെന്നും എന്നാല്‍ അതിനുള്ള കാരണം അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചെന്ന വാര്‍ത്ത നടന്‍ അനുപം ഖേറും പങ്കുവെച്ചിട്ടുണ്ട്.





    അതിനിടെ, കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കാൻ വിവേകിനെയും ഭാര്യ പല്ലവി ജോഷിയെയും (സിനിമയിൽ അഭിനയിച്ച) ബ്രിട്ടീഷ് പാർലമെന്റ് ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്. ബോളിവുഡ് ഹംഗാമയുമായി സംസാരിച്ച സംവിധായകൻ വാർത്ത സ്ഥിരീകരിച്ചു. “ശരിയാണ്, എന്നെയും ഭാര്യ പല്ലവിയെയും ബ്രിട്ടീഷ് പാർലമെന്റിലേക്ക് ക്ഷണിച്ചിരിക്കുന്നു. ഞങ്ങൾ അടുത്ത മാസം അവിടെ പോകും. കാശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയുടെ സന്ദേശം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീർ ഫയൽസ് നിർമ്മിച്ചതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
    Published by:Arun krishna
    First published: