ഇന്റർഫേസ് /വാർത്ത /Film / The Kerala Story| പശ്ചിമ ബംഗാളിലെ നിരോധനത്തിനെതിരെ ബിജെപി

The Kerala Story| പശ്ചിമ ബംഗാളിലെ നിരോധനത്തിനെതിരെ ബിജെപി

ഐസിസി പ്രവർത്തനത്തിനു പിന്നിലെ സത്യാവസ്ഥ മറച്ചുവെക്കാനാണോ മമത ബാനർജിയുടെ ശ്രമമെന്നും കേന്ദ്രമന്ത്രി

ഐസിസി പ്രവർത്തനത്തിനു പിന്നിലെ സത്യാവസ്ഥ മറച്ചുവെക്കാനാണോ മമത ബാനർജിയുടെ ശ്രമമെന്നും കേന്ദ്രമന്ത്രി

ഐസിസി പ്രവർത്തനത്തിനു പിന്നിലെ സത്യാവസ്ഥ മറച്ചുവെക്കാനാണോ മമത ബാനർജിയുടെ ശ്രമമെന്നും കേന്ദ്രമന്ത്രി

  • Share this:

സുദീപ് സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിക്ക് പശ്ചിമ ബംഗാളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി ബിജെപി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് മമ്ത ബാനർജിക്കെതിരെ രംഗത്തെത്തിയത്.

സംസ്ഥാനത്ത് സിനിമ നിരോധിച്ചത് നിർഭാഗ്യകരമാണെന്ന് പറഞ്ഞ അനുരാഗ് ഠാക്കൂർ, ജനങ്ങളുട‌െ അവകാശങ്ങൾ കവർന്നെടുക്കാനാണ് മമത ബാനർജി ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഐസിസി പ്രവർത്തനത്തിനു പിന്നിലെ സത്യാവസ്ഥ മറച്ചുവെക്കാനാണോ മമത ബാനർജിയുടെ ശ്രമമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

Also Read- ‘എന്റെ കേരള സ്റ്റോറി’; ഒരേ മതില്‍ പങ്കിടുന്ന പാളയം മസ്ജിദും ഗണപതികോവിലും അറിയാമോയെന്ന് റസൂൽ പൂക്കുട്ടി

അതേസമയം നിരോധനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നിർമ്മാതാവ് വിപുൽ ഷായുടെ പ്രതികരണം.

Also Read- ഇതാണ് കേരള സ്റ്റോറി; മുസ്ലീം പള്ളിയിലെ ഹിന്ദു വിവാഹ വീഡിയോ പങ്കുവെച്ച് എആർ റഹ്മാൻ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ ഒഴിവാക്കുന്നതിനും സംസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിനും ദി കേരള സ്റ്റോറി നിരോധിക്കുന്നുവെന്നാണ് മമത ബാനർജി വ്യക്തമാക്കിയത്. നേരത്തെ തമിഴ്നാട്ടിലും സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളിലും ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിലച്ചിരുന്നു.

First published:

Tags: The Kerala Story, West bengal