വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ ഹിന്ദി ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മലയാളത്തിലുള്ള ട്രെയിലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ട്രെയിലറുകളും സണ്‍ഷൈന്‍ പിക്ചേഴ്സിന്‍റെ യൂട്യൂബ് ചാനലിലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 27ന് റിലീസ് ചെയ്ത സിനിമയുടെ ഹിന്ദി ട്രെയിലറാണ് യൂട്യൂബ് ഒഴിവാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍സ് പോളിസിക്ക് എതിരായുള്ള ഉള്ളക്കമായതിനാല്‍ വീഡിയോ ഒഴിവാക്കുന്നു എന്നാണ് യൂട്യൂബ് നല്‍കുന്ന പ്രതികരണം. 16 മില്യണ്‍ വ്യൂസാണ് ഇതുവരെ ട്രെയിലറിന് യൂട്യൂബില്‍ നിന്ന് ലഭിച്ചത്.
The Kerala Story | വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്ന ട്രെയിലര്‍ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി ( Age-restricted video) നിശ്ചയിച്ചിട്ടുണ്ട്. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ചുള്ള തര്‍ക്കം രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കരുതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, സിനിമയെ അനുകൂലിക്കുന്ന നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്വീകരിച്ചിട്ടുള്ളത്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന സിനിമകൾ ആവിഷ്കരമാകുമ്പോൾ എന്തിനാണ് വേവലാതി? സംഘപരിവാർ അജണ്ട കേരള സ്റ്റോറിയിൽ ഇല്ല. സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകുന്നത്, ഡിവൈഎഫ്ഐയും യൂത്ത് ലീഗും അല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
The Kerala Story| ‘ദ കേരള സ്റ്റോറി’ക്ക് A സർട്ടിഫിക്കറ്റ് ; പത്തിടത്ത് സെൻസർ കത്രിക
അതേസമയം , ‘ദി കേരള സ്റ്റോറി’ക്ക് എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി ലഭിച്ചു. പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. നിര്‍മാതാവ് വിപുൽ അമൃത്‌ലാൽ ഷായാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിക്കുന്നത്. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.