• HOME
  • »
  • NEWS
  • »
  • film
  • »
  • THE KOCHUVAVA IN THE KATTUKUTHIRA IS BACK SIDDIQUE TO REPLACE THILAKAN JK TV

'കാട്ടുകുതിര'യിലെ കൊച്ചുവാവ പുനർജനിക്കുന്നു; തിലകനു പകരം കൊച്ചുവാവയാവാൻ സിദ്ദിഖ്.

കാട്ടുകുതിര സിനിമയുടെ രണ്ടാം ഭാഗമല്ല, മറിച്ച് കൊച്ചുവാവ എന്ന കഥാപാത്രത്തെ മുൻനിർത്തിയുള്ള  പുതിയ കഥയാണ് അണിയറയിൽ ഒരുങ്ങുന്നത്

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: എസ് എൽ പുരം സദാനന്ദൻ രചിച്ച കാട്ടുകുതിര യിലെ കൊച്ചുവാവ പുനർജനിക്കുന്നു. നാടകവും പിന്നീട് സിനിമയുമായി പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത കൊച്ചുവാവ എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് പുതിയ സിനിമ. എസ് എൽ പുരം സദാനന്ദന്റെ മകൻ ജയസോമയാണ് പുതിയ ഉദ്യമത്തിന് പിന്നിൽ. തിലകൻ അഭിനയിച്ച അനശ്വരമാക്കിയ കഥാപാത്രത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് സിദ്ദിഖ് ആണ്.

കാട്ടുകുതിര സിനിമയുടെ രണ്ടാം ഭാഗമല്ല, മറിച്ച് കൊച്ചുവാവ എന്ന കഥാപാത്രത്തെ മുൻനിർത്തിയുള്ള  പുതിയ കഥയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജയസോമ തന്നെയാണ്. മാർച്ച് മാസത്തിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന  സിനിമ സിനിമ തീയേറ്ററുകളിൽ വഴിയാണ് പ്രദർശനം ലക്ഷ്യമിടുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. 1980കളിലാണ് കാട്ടുകുതിര എന്ന പേരിൽ എസ് എൽ പുരം സദാനന്ദൻ നാടകം രചിക്കുന്നത്. കൊച്ചുവാവ എന്ന കഥാപാത്രത്തെ  മുൻനിർത്തിയുള്ള നാടകം ആയിരക്കണക്കിനു വേദികളിൽ കളിച്ചു. അന്തരിച്ച നടൻ രാജൻ പി ദേവ് നാടകത്തിൽ കൊച്ചുവാവയുടെ കഥാപാത്രമായിട്ടുണ്ട്. പിന്നീട് സിനിമയായ കാട്ടുകുതിര സംവിധാനം ചെയ്തത് 1990 ൽ പി ജി വിശ്വംഭരൻ ആയിരുന്നു.

കാട്ടുകുതിര സിനിമയ്ക്ക് ശേഷം എസ് എൽ പുരം സദാനന്ദൻ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. തിരക്കഥ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം മരിക്കുന്നത്. അച്ഛൻ നിർത്തിയിടത്തു നിന്നും വീണ്ടും ആരംഭിക്കുകയാണ് തൻറെ ലക്ഷ്യമെന്ന്  ജയ സോമ പറയുന്നു.



"തിലകനെപ്പോലൊരു മഹാനായ നടന്‍ ചെയ്ത് പ്രതിഫലിപ്പിച്ച വേഷമാണ് കൊച്ചുവാവയുടേത്. മമ്മൂട്ടിയും മോഹന്‍ലാലും അരങ്ങ് വാഴുന്ന സമയത്തുതന്നെയാണ് തിലകന്‍ചേട്ടൻ കൊച്ചുവാവയെ അതിഗംഭീരമാക്കിയത്. അങ്ങനെയൊരു കഥാപാത്രത്തെ പുനസൃഷ്ടിക്കുമ്പോള്‍ എന്റെ മുന്നിലുണ്ടായിരുന്നത് സിദ്ധിഖ് എന്ന നടന്‍ മാത്രമായിരുന്നു. പക്ഷേ സിനിമയുടെ വ്യാവസായിക താല്‍പ്പര്യങ്ങളും നിര്‍മ്മാതാവിന്റെ സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ മറ്റു ചിലരെ തേടിപ്പോയി എന്നത് സത്യമാണ്. പക്ഷേ അവരെല്ലാം പറഞ്ഞത് തിലകന്‍ ചെയ്തുവച്ചിരുന്ന വേഷം തങ്ങള്‍ക്ക് ചെയ്യാന്‍ ഭയമാണെന്നാണ്. പക്ഷേ സിദ്ധിഖ് മാത്രമാണ് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നോട്ട് വന്നത്."

തൻറെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അച്ഛൻ എസ് എൽ പുരം സദാനന്ദൻ കാട്ടുകുതിരയിലൂടെ മലയാളികൾക്ക് സമ്മാനിച്ച കൊച്ചുവാവ എന്ന കഥാപാത്രത്തിന്റെ രണ്ടാം വരവ് സിനിമയാക്കുക എന്നതെന്ന് ജയസോമ പറയുന്നു. പത്തു വർഷത്തോളമായി ഈ പ്രോജക്ടുമായി നടക്കുന്നു. കഥ അംഗീകരിച്ച പലർക്കും തിലകൻ ചെയ്ത വേഷം ഏറ്റെടുക്കാൻ ധൈര്യമുണ്ടായില്ല. സ്ക്രിപ്റ്റ് തിരുത്തിയെഴുതി, ബജറ്റ് ചെറുതാക്കി. മുൻനിര താരങ്ങളെ ഒഴിവാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് ജയസൂര്യ പറയുന്നു. ചിത്രത്തിൻറെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി ഒതുങ്ങിയ ശേഷം ഷൂട്ടിംഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് 'കൊച്ചുവാവ' ടീം.
Published by:Jayesh Krishnan
First published:
)}