കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് (December) ആരാധകര്‍ ഏറെ കാത്തിരുന്ന കത്രീന കൈഫിന്റെയും ( Katrina Kaif ) വിക്കി കൗശലിന്റെയും (Vicky Kaushal) വിവാഹം നടന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും വിക്കിയോ കത്രീനയോ ഇതിനെ കാര്യമായി എടുത്തിരുന്നില്ല. അടുത്തിടെ കോഫി വിത്ത് കരണ്‍ (Koffee With Karan) എന്ന പ്രോഗ്രാമില്‍ പങ്കെടുക്കവെ കത്രീനയുമായുള്ള തന്റെ പ്രണയബന്ധത്തെക്കുറിച്ചും ആദ്യമായി കത്രീനയെ കണ്ടതിനെക്കുറിച്ചും വിക്കി തുറന്നു പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പരിപാടിയില്‍ വെച്ചാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് വിക്കി പറഞ്ഞു. അവിടെ വച്ച് വിക്കിക്കൊപ്പം തന്നെ സ്ക്രീനിൽ കാണാൻ നന്നായിരിക്കുമെന്ന് കത്രീന പറഞ്ഞിരുന്നു. അന്ന് വിക്കി ബോളിവുഡില്‍ തന്റെ കരിയര്‍ ആരംഭിക്കുന്ന സമയമായിരുന്നു. എന്നാല്‍ കത്രീന ഇതിനോടകം തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി ഉയര്‍ന്നിരുന്നു.
കത്രീന കൈഫിനെ വിവാഹം കഴിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും കരുതിയിരുന്നോ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ലെന്നാണ് വിക്കി ഉത്തരം പറഞ്ഞത്. പ്രോഗ്രാമിന്റെ അവസാനമാണ് കത്രീനയ്ക്ക് എന്നെക്കുറിച്ച് അറിയാമെന്ന് ഞാന്‍ അറിയുന്നതെന്നും വിക്കി പറഞ്ഞു. അതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. എന്നാല്‍ ഞങ്ങള്‍ നേരത്തെ കണ്ടിട്ടില്ലായിരുന്നുവെന്നും വിക്കി വ്യക്തമാക്കി.
കോഫി വിത്ത് കരണ്‍ എപ്പിസോഡിന് ശേഷം വിക്കിയും കത്രീനയും പിന്നീട് കണ്ടുമുട്ടിയത് സോയയുടെ വീട്ടില്‍ വെച്ചാണെന്നും കരണ്‍ ജോഹര്‍ ഷോയില്‍ പറഞ്ഞു. നിങ്ങള്‍ അവിടെവെച്ച് സംസാരിക്കുന്നത് ഞാന്‍ കണ്ടിരുന്നുവെന്നും കരണ്‍ പറഞ്ഞു. ഇവിടെവെച്ചാണ് ഇരുവരുടെയും പ്രണയ ബന്ധത്തിന് തുടക്കം കുറിച്ചത്.
അതേസമയം, കത്രീനയെ ജീവിത പങ്കാളിയായി കിട്ടിയത് ഭാഗ്യമായി കരുതുന്നുവെന്നും വിക്കി പറഞ്ഞു. 'എനിക്ക് ശരിക്കും ശാന്തത അനുഭവപ്പെടുന്നു. ജീവിതത്തില്‍ ഒരു പങ്കാളി ഉള്ളത് വളരെ മനോഹരമായ ഒരു വികാരമാണ്. കത്രീന ഒരു മികച്ച വ്യക്തിത്വമുള്ളയാളാണ്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ബുദ്ധിമതിയും ഒപ്പം അനുകമ്പയുമുള്ള വ്യക്തികളില്‍ ഒരാളാണ് കത്രീനയെന്നും വിക്കി പറഞ്ഞു.
see also: 'ബോളിവുഡ് എന്നന്നേക്കുമായി ബഹിഷ്കരിക്കുക'; ട്വിറ്ററില്‍ തരംഗമായി പുതിയ ഹാഷ്ടാഗ്
രാജസ്ഥാനില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വെച്ച് ഡിസംബര്‍ 9നാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്. കര്‍ശനമായ സുരക്ഷയിലും മേല്‍നോട്ടത്തിലും സവായ് മധോപൂരിലെ സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയില്‍ നടന്ന വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കത്രീന കൈഫ് ചുവന്ന ബ്രൈഡല്‍ ലെഹങ്കയാണ് വിവാഹത്തിന് അണിഞ്ഞിരുന്നത്. വിക്കി ഐവറി ഷെര്‍വാണിയാണ് ധരിച്ചിരുന്നത്, സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഡിസൈന്‍ ചെയ്തതാണ് ഈ വസ്ത്രങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.