HOME » NEWS » Film » THE PEBBLE STONE ART WORK ON MOHANLAL GOING VIRAL

കല്ലുകൾ കൊണ്ട് തീർത്ത് അന്തരീക്ഷത്തിലേക്കെറിഞ്ഞ മോഹൻലാൽ ചിത്രം; രോഹിത്തിന് അഭിനന്ദന പ്രവാഹം

The pebble stone art work on Mohanlal going viral | ചെറുകല്ലുകൾ കൊണ്ട് തീർത്ത മോഹൻലാലിന്റെ ചിത്രം. വൈറലായി രോഹിത്തിന്റെ കലാരൂപം

News18 Malayalam | news18-malayalam
Updated: July 11, 2021, 5:43 PM IST
കല്ലുകൾ കൊണ്ട് തീർത്ത് അന്തരീക്ഷത്തിലേക്കെറിഞ്ഞ മോഹൻലാൽ ചിത്രം; രോഹിത്തിന് അഭിനന്ദന പ്രവാഹം
രോഹിതിന്റെ കലാസൃഷ്‌ടി
  • Share this:
ചെറുകല്ലുകൾ കൊണ്ട് തീർത്ത മോഹൻലാലിന്റെ ചിത്രം. മുറമെടുത്ത് അരി പാറ്റുന്ന പോലെ, ഒന്ന് അന്തരീക്ഷത്തിലേക്ക് ഉയർത്തിയാൽ, കേവലം സെക്കൻഡുകൾക്കുള്ളിൽ ആ കല്ലുകൾ മോഹൻലാലിൻറെ രൂപത്തിൽ ഉയർന്നു പൊങ്ങും. രോഹിത് എന്ന കലാകാരന്റെ സൃഷ്‌ടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഡ്രോയിംഗ് ബോർഡിലാണ് കല്ലുകൾ നിരത്തിയത്. അതിനു ശേഷം മുറത്തിൽ നിന്നും അരി പൊടിതട്ടിക്കളയാൻ എടുക്കുന്നത് പോലെ, എടുത്തു പ്രത്യേക ആംഗിളിൽ ചലിപ്പിക്കുമ്പോഴാണ് മോഹൻലാലിൻറെ മുഖം ദൃശ്യമാവുക. ഇനി അതൊന്നു സ്ലോമോഷനിൽ ഇട്ടാൽ അതാ രൂപം തെളിയുകയായി.

'ആദ്യമായിട്ടാണ് കാണുന്നത്, വളരെ മനോഹരമായിരിക്കുന്നു'.. എന്നായിരുന്നു മോഹൻലാലിൻറെ പ്രതികരണം. ഏറെനാളത്തെ ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് ഈ ചിത്രം ചെയ്തത്.

പ്ലസ്-ടു വിദ്യാർത്ഥിയാണ് പയ്യന്നൂർകാരനായ കെ.പി. രോഹിത്.
View this post on Instagram


A post shared by Rohit kp (@_rohith__kp)


Also read: പെൺകുട്ടികളേ, എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി

മാന്യമായ വേഷം, സുമുഖൻ, സുന്ദരൻ. ഒപ്പം അച്ഛനും അമ്മയും. കാഴ്ചയിലെ കെട്ടും മട്ടും ഒന്നും സ്വഭാവത്തിൽ തൊട്ടുതീണ്ടിയിട്ടില്ല എന്ന് മനസ്സിലാവണമെങ്കിൽ, മോനോ, മോന്റെ അച്ഛനോ അമ്മയോ കാരണവന്മാരോ നാവെടുത്ത് പെണ്ണുകാണാൻ വന്നിരിക്കുന്ന വീട്ടിലെ വീട്ടുകാരോട് 'എന്ത് കൊടുക്കും' എന്ന് യാതൊരു സങ്കോചവുമില്ലാതെ, നാടൻ ഭാഷയിൽ പറഞ്ഞാൽ, ഉളുപ്പില്ലാതെ ചോദിച്ചാൽ മാത്രം മതി.

പെണ്ണിന് വിദ്യാഭ്യാസം വേണം, സൗന്ദര്യം വേണം, ജോലി വേണം ഇനി ഇതൊക്കെ പോരാതെ വേൾഡ് ബാങ്കിന് തുല്യം എന്തെങ്കിലും തീറാധാരം എഴുതി കിട്ടും എന്നും പകൽക്കിനാവ് കണ്ട് ആരുടെയെങ്കിലും പെണ്മക്കളുള്ള വീട്ടിൽ ചെന്ന് പണം നോക്കി ചോദിച്ചാൽ, പെൺകുട്ടികളെ, നിങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന മറുപടി കൊടുക്കാം, ധൈര്യമായി.

ചെക്കന്റെ ജോലിയുടെ സ്ഥിരത അനുസരിച്ച് വായിൽ വരുന്നതെന്തും ലൈസൻസില്ലാതെ പെൺവീട്ടിൽ നിന്നും ചോദിച്ചു വാങ്ങാം എന്ന് വ്യാമോഹിക്കുന്ന ആണ്മക്കൾക്കും അവരുടെ മാതാപിതാക്കന്മാർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ.

നിഖില വിമൽ, വെങ്കിടേഷ് എന്നിവരാണ് ഇവിടെ നടക്കുന്ന പെണ്ണുകാണൽ ചടങ്ങിലെ പെണ്ണും ചെറുക്കനുമായി വേഷമിട്ടിരിക്കുന്നത്.

ചലച്ചിത്ര സംഘടനയായ ഫെഫ്ക റിലീസ് ചെയ്ത വീഡിയോയാണിത്.

'സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം' എന്ന അടിക്കുറിപ്പോടു കൂടി മോഹൻലാൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Summary: Pebble stone work by K.P. Rohith, which shows Mohanlal's image in the air, has gone viral on social media. The work went on to receive praises from Mohanlal himself
Published by: user_57
First published: July 11, 2021, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories