• HOME
 • »
 • NEWS
 • »
 • film
 • »
 • THE POSTER TITLED THERU MOVIE STARRING AMIT CHAKKALAKKAL HAS BEEN RELEASED

'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന 'തേര്'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തവിട്ടു

എസ് ജെ സിനു ആണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്.

തേര് ടൈറ്റില്‍ പോസ്റ്റര്‍

തേര് ടൈറ്റില്‍ പോസ്റ്റര്‍

 • Share this:
  ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ 'തേര്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എസ് ജെ സിനു ആണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മിക്കുന്നത്. കുടുംബകഥയുടെ പാശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

  ചതുരംഗക്കളവും, അതിലെ തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്.

  ഗവണ്മെന്റിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സെപ്തംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതാണ്. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആര്‍ ജെ നില്‍ജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മൊഹമ്മദ്, സംഗീതം: യാക്‌സന്‍ & നേഹ, ആര്‍ട്ട്: പ്രശാന്ത് മാധവ്. ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പിആര്‍.ഓ: പ്രതീഷ് ശേഖര്‍, വാര്‍ത്താ പ്രചരണം: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍ പ്രൊഫഷണല്‍.


  ജിബൂട്ടിയുടെ ട്രൈലര്‍ പുറത്തിറങ്ങി ആറ് മണിക്കൂര്‍ കൊണ്ട് വണ്‍ മില്യണ്‍ കാഴ്ക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായി നില്‍ക്കെയാണ് പുതിയ പ്രോജക്ടിന്റെ അനൗണ്‍സ്‌മെന്റ് വന്നതെന്നതും കൗതുകകരമാണ്.

  ജിബൂട്ടിയുടെ പ്രധാനമന്ത്രിയായ അബ്ദുള്‍ കാദര്‍ കമില്‍ മുഹമ്മദാണ് ടീസര്‍ ലോഞ്ച് ചെയ്തത്. മാര്‍ച്ച് 25ന് ഇന്ത്യന്‍ സമയം വൈകുന്നേരം 3 മണിക്ക് ജിബൂട്ടിയിലെ ബവാദി മാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ടീസര്‍ പുറത്തിറക്കിയത്.

  ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി. സാം ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം എസ്.ജെ. സിനുവാണ് സംവിധാനം ചെയ്യുന്നത്.

  പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ ചില സിനിമ പേരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഇതിനോടകം തന്നെ ആകര്‍ഷിച്ച ഒരു സിനിമ പേരാണ് 'ജിബൂട്ടി'.
  Published by:Jayesh Krishnan
  First published:
  )}