HOME » NEWS » Film » THE REASON WHY SALMAN KHAN DOES NOT DO ON SCREEN SMOOCHING IS HILARIOUS MM

Salman Khan | സൽമാൻ ഖാൻ ചുംബന രംഗങ്ങളിൽ അഭിനയിക്കാത്തതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് സഹോദരന്റെ മറുപടി

സൽമാൻ ഖാൻ സ്‌ക്രീനിൽ ചുംബന രംഗങ്ങൾ ഇഷ്‌ടപ്പെടാത്തതിന് രസകരമായ കാരണം നിരത്തി അനുജൻ അർബാസ് ഖാൻ

News18 Malayalam | news18-malayalam
Updated: April 23, 2021, 3:09 PM IST
Salman Khan | സൽമാൻ ഖാൻ ചുംബന രംഗങ്ങളിൽ അഭിനയിക്കാത്തതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് സഹോദരന്റെ മറുപടി
സൽമാൻ ഖാൻ
  • Share this:
ആറ് വർഷങ്ങൾക്ക് മുമ്പ് അതിയ ഷെട്ടി - സൂരജ് പഞ്ചോലി താരജോഡികളുടെ ആദ്യ ചിത്രം 'ഹീറോ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്യുന്ന അവസരത്തിൽ, സിനിമയിൽ ചുംബന രംഗങ്ങൾ അനിവാര്യമാണെന്ന് കരുതുന്നില്ല എന്ന് സൽമാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു.

ചിത്രത്തിൽ നിന്നും നീക്കം ചെയ്യുന്ന ഒരു ചുംബന രംഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "ഈ ചിത്രത്തിൽ ചുംബന രംഗങ്ങൾ ഒന്നുമില്ല. അത്തരമൊരു രംഗം ഞങ്ങൾക്ക് ചേർക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സിനിമയുടെ സംവിധായകനും നിർമാതാക്കളും സമ്മതിച്ചില്ല. ഞാൻ ഇതുവരെ ചുംബന രംഗങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. അപ്പോൾ, എനിക്കെങ്ങനെയാണ് അവരോട് (അതിയ, സൂരജ്) അത് ചെയ്യാൻ പറയാൻ കഴിയുക?", എന്നാണ് സൽമാൻ ഖാൻ പ്രതികരിച്ചത്.

അരോചകമായി തോന്നുന്നത് കൊണ്ടാണ് ഇതുവരെ സ്‌ക്രീനിൽ ഒരു നായികയെയും ചുംബിക്കാത്തതെന്ന് സൽമാൻ ഖാൻ ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.
എന്നാൽ, സൽമാൻ ഖാന് ചുംബന രംഗങ്ങളിൽ അഭിനയിക്കാനുള്ള വൈമുഖ്യത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരൻ അർബാസ് ഖാൻ.

സൽമാൻ ഖാൻ, സഹോദരങ്ങളായ അർബാസിനും സൊഹൈലിനുമൊപ്പം 'ദി കപിൽ ശർമ ഷോയിൽ' പങ്കെടുത്തിരുന്നു. മൂവരും പരസ്പരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പരിപാടിയിൽ വെച്ച് നടത്തി. 2018-ൽ സോണി ടി വി എന്റർടെയിന്മെന്റ്സ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പഴയൊരു പ്രോമോ വീഡിയോയിൽ സൽമാൻ പറയുന്നതിങ്ങനെ:

"ഞാൻ സ്‌ക്രീനിൽ ആരെയും ചുംബിക്കാറില്ല. അതെന്നെ ബാധിക്കുന്ന ഒരു വിഷയമേയല്ല". ഉടനടി ഉരുളക്കുപ്പേരി പോലെ അർബാസിന്റെ മറുപടി വന്നു: "ജീവിതത്തിൽ ഇടയ്ക്കിടെ പലരെയും ചുംബിക്കാറുള്ളത് കൊണ്ട് സ്‌ക്രീനിൽ ചുംബിക്കേണ്ട കാര്യമില്ല". അർബാസിന്റെ മറുപടി പ്രേക്ഷകരെയൊന്നാകെ പൊട്ടിച്ചിരിപ്പിച്ചു.എന്തായാലും തന്റെ ഏറ്റവും പുതിയ ചിത്രമായ 'രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന സഹതാരം ദിശ പട്ടാണിയോടൊപ്പം ഒരു ലിപ്‌ലോക്ക് രംഗത്തിൽ സൽമാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്. ഒന്ന് കണ്ണടച്ചാൽ കാണികൾക്ക് നഷ്ടമാകുന്ന ഒരു സെക്കന്റ് മാത്രം ദൈർഘ്യമുള്ള ചുംബന രംഗമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിയുക. നടി ജാക്വലിൻ ഫെർണാണ്ടസിന്റെ തകർപ്പനൊരു ഡാൻസ് നമ്പറും ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ചിലരൊക്കെ സൽമാന്റെ ചുംബനരംഗം കണ്ട് ഞെട്ടൽ പ്രകടിപ്പിച്ചെങ്കിലും മറ്റ് നിരവധി ആരാധകർ മൂന്ന് പതിറ്റാണ്ടുകൾ നീണ്ടു നിന്ന സൂപ്പർ താരത്തിന്റെ കരിയറിൽ ഒടുവിൽ ഒരു ചുംബന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ്.

1988-ൽ പുറത്തിറങ്ങിയ 'ബീവി ഹോ തോ ഐസി' എന്ന സിനിമയിലൂടെയാണ് സൽമാൻ ഖാൻ അഭിനയരംഗത്തേക്ക് കടന്നു വന്നതെങ്കിലും നടനെന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ആദ്യ ചിത്രം '989 ൽ ഇറങ്ങിയ 'മേംനെ പ്യാർ കിയ' ആയിരുന്നു. ഈ ചലച്ചിത്രത്തിന് ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിം‌ഫെയർ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

Keywords: Salman Khan, Kissing Scene, Kapil Sharma Show, Arbaaz Khan, സൽമാൻ ഖാൻ, ചുംബന രംഗം, കപിൽ ശർമ ഷോ, അർബാസ് ഖാൻ 
Published by: user_57
First published: April 23, 2021, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories