• HOME
  • »
  • NEWS
  • »
  • film
  • »
  • THE RELEASE OF THE FIRST PART OF THE MOVIE PUSHPA HAS BEEN ANNOUNCED

'പുഷ്പ' ആദ്യ ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു; ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

Image Facebook

Image Facebook

  • Share this:
    അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ'യുടെ ആദ്യ ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2021 ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. മലയാളികളുടെ പ്രിയ താരമായ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് പുഷ്പ. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

    പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പുഷ്പ. പ്രതിനായക വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയ ഫഹദ് ഫാസില്‍ ആണ് എന്നതിനാല്‍ മലയാളി സിനിമാപ്രേമികളും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞുതീര്‍ക്കാന്‍ പ്രയാസമാണെന്നത് ബോധ്യപ്പെട്ടതിനാലാണ് രണ്ട് ഭാഗങ്ങളായുള്ള റിലീസിന് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.


    ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു.
    Published by:Jayesh Krishnan
    First published:
    )}